വി​ദ്യാ​ഭ്യാ​സ വാ​യ്പ​യ്ക്ക് ഈ​ടാ​യി ന​ല്‍കി​യ ആ​ധാ​രം തി​രി​കെ ​ന​ല്‍കി​യി​ല്ല; ബാ​ങ്ക് ഏ​ഴു​ല​ക്ഷം രൂ​പ ന​ഷ്‌​ട​പ​രി​ഹാ​രം ന​ല്‍കാ​ന്‍ വി​ധി


കോ​ട്ട​യം: വി​ദ്യാ​ഭ്യാ​സ വാ​യ്പ​യ്ക്ക് ഈ​ടാ​യി ന​ല്‍കി​യ ആ​ധാ​രം ന​ഷ്ട​പ്പെ​ടു​ത്തി​യ​തി​നു വ​സ്തു ഉ​ട​മ​യ്ക്ക് ഐ​ഡി​ബി​ഐ ബാ​ങ്ക് ഏ​ഴു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​ന്‍ ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്.

കോ​ട്ട​യം പാ​മ്പാ​ടി ഇ​ന്ത്യ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​റാ​യ ഡോ. ​അ​നി​ല്‍ കു​മാ​ര്‍ മ​ക​ന്‍റെ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​നാ​യി ഭൂ​മി പ​ണ​യ​പ്പെ​ടു​ത്തി ഐ​ഡി​ബി​ഐ ബാ​ങ്കി​ല്‍ നി​ന്ന് വാ​യ്പ എ​ടു​ത്തി​രു​ന്നു.

വാ​യ്പ​യ്ക്കാ​യി അ​സ​ല്‍ ആ​ധാ​ര​വും മു​ന്നാ​ധാ​ര​വും ബാ​ങ്കി​ല്‍ ഈ​ടാ​യി ന​ല്‍കി. ലോ​ണ്‍ അ​ട​ച്ചു​തീ​ര്‍ത്ത​ശേ​ഷം വ​സ്തു​വി​ന്‍റെ ആ​ധാ​ര​വും മ​റ്റു രേ​ഖ​ക​ളും 2017ല്‍ ​സം​ഭ​വി​ച്ച തീ​പി​ടി​ത്ത​ത്തി​ല്‍ ന​ശി​ച്ചു​പോ​യ​താ​യി ബാ​ങ്ക് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

2020 ഡി​സം​ബ​ര്‍ 18നാ​ണ് വി​വ​രം ഡോ. ​അ​നി​ല്‍ കു​മാ​റി​നെ അ​റി​യി​ക്കു​ന്ന​ത്. തു​ട​ര്‍ന്ന് രേ​ഖ​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍പ്പ് ന​ല്‍കി. തു​ട​ര്‍ന്ന് അ​സ​ല്‍ ആ​ധാ​രം തി​രി​കെ ന​ല്‍കാ​ത്ത​തി​നെ​തി​രേ ഇ​ദ്ദേ​ഹം ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​മ​സ്ഥാ​വ​കാ​ശം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള അ​സ​ല്‍ രേ​ഖ​ക​ളു​ടെ അ​ഭാ​വം ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തി​ല്‍ സം​ശ​യം ജ​നി​പ്പി​ക്കാ​നും സ്ഥ​ല​ത്തി​ന്‍റെ ക​മ്പോ​ള വി​ല​യി​ല്‍ കു​റ​വു വ​രു​ത്താ​നും ഇ​ട​യാ​ക്കു​മെ​ന്ന് ജി​ല്ലാ ഉ​പ​ഭോ​ക്തൃ​ത​ര്‍ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍ വി​ല​യി​രു​ത്തി.

ഈ​ടാ​യി ന​ല്‍കി​യ പ്ര​മാ​ണ​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​തി​രു​ന്ന​ത് ഐ​ഡി​ബി​ഐ ബാ​ങ്കി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​മു​ണ്ടാ​യ സേ​വ​ന ന്യൂ​ന​ത​യാ​ണെ​ന്ന് ഉ​പ​ഭോ​ക്തൃ ത​ര്‍ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍ ക​ണ്ടെ​ത്തി.

ഹ​ര്‍ജി​ക്കാ​ര​ന് ബാ​ങ്ക് ഏ​ഴു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും 5000 രൂ​പ കോ​ട​തി​ച്ചെ​ല​വും ന​ല്‍കാ​ന്‍ ഉ​ത്ത​ര​വി​ട്ടു. വി.​എ​സ്. മ​നു​ലാ​ല്‍ പ്ര​സി​ഡ​ന്‍റും ആ​ര്‍. ബി​ന്ദു, കെ.​എം. ആ​ന്‍റോ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍ക്ക പ​രി​ഹാ​ര ക​മ്മീ​ഷ​നാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

Related posts

Leave a Comment