ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരേ നടന്നത് വൻ ഗൂഢാലോചനയെന്നും സൂത്രധാരനെ കൈയോടെ പിടികൂടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
എൽഡിഎഫിന്റെ സംസ്ഥാനത്തെ ആദ്യ കുടുംബസംഗമം ധർമടം മണ്ഡലത്തിലെ വേങ്ങാട് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഏതെല്ലാം തരത്തിൽ സർക്കാരിനെതിരേ കഥ മെനയാൻ ശ്രമം നടത്തുന്നുവെന്നതിന്റെ ഉദാഹരണമാണ് ഈ ഗൂഢാലോചന. സർക്കാരിനെതിരേ വ്യാജ കഥകൾ വ്യാപകമാവുകയാണ്.
ഈ ആരോപണത്തിനു പിന്നിൽ ചില വ്യക്തികളും മാധ്യമപ്രവർത്തകരുമാണ്. സർക്കാരിനെതിരേയുള്ള ആരോപണങ്ങൾക്ക് അൽപ്പായുസ് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാലു ദിവസങ്ങളിലായി മണ്ഡലത്തിൽ നടക്കുന്ന 28 കുടുംബയോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും.
രാവിലെ 10ന് തുടങ്ങി വൈകുന്നേരം ആറോടെ അവസാനിക്കും. എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുടുംബയോഗം.