നമ്മുടെ പൂർവികർ സൂക്ഷിച്ച നിധി കുംഭം വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയ കഥകളും വാർത്തകളും നമ്മൾ കേട്ടിട്ടുണ്ടല്ലോ. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
കാണാതെ പോയ ആഭരണം തപ്പുന്നതിനിടെ ഒരു കുടുംബത്തിന് വർഷങ്ങൾ പഴക്കമുള്ള ലോക്കറ്റുകളും ആഭരണങ്ങളും ലഭിച്ചിരിക്കുകയാണ്.
മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് കാണാതെ പോയ ആഭരണം തിരയുന്നതിനിടെയാണ് ഇവർക്ക് പഴക്കമുള്ള ആഭരണങ്ങൾ ലഭിച്ചത്.
മെറ്റല്‍ ഡിറ്റക്ടര്‍ മണ്ണിനടിയില്‍ ലോഹമുണ്ടെന്ന സൂചന നല്കിതനുസരിച്ച് ഇവിടെ കുഴിച്ചുനോക്കിയപ്പോളാണ് പുരാതനമായ ആഭരണങ്ങളുടെ ശേഷിപ്പ് കിട്ടിയത്.
ഇത് കണ്ടു കിട്ടിയ സ്ഥലത്ത് പണ്ട് ഒരു സ്ത്രീയെ അടക്കം ചെയ്തിരുന്നു.അവരെ മറവു ചെയ്തതോടൊപ്പം അവർ ഉപയോഗിച്ച വസ്തുക്കളും ആഭരണങ്ങളും നിക്ഷേപിച്ചതാകാമെെന്ന് കരുതുന്നു.
സംഭവം വലിയ രീതിയിലാണ് ശ്രദ്ധ നേടിയതോടെ കണ്ടെത്തിയ ആഭരണങ്ങൾ പുരാവസ്തു വകുപ്പിന് കൈമാറി.