കുളിക്കാതെ ഇരിക്കുന്ന കാര്യം ചിന്തിച്ചു നോക്കാൻ തന്നെ പ്രയാസമാണല്ലേ? എന്നാൽ തണുപ്പ് കാലത്ത് കുളിക്കാൻ മടിയും കാണിക്കുന്നവരാണ് നമ്മൾ.
വെള്ളം ദേഹത്തു പതിച്ചാൽ അലർജി ഉണ്ടാകുന്ന ഒരു രോഗമുണ്ട്. അക്വാജനിക് അര്‍ട്ടികാരിയ എന്നാണ് ഈ രോഗത്തിന്റെ പേര്. ഈ രോഗം ആർക്കെങ്കിലും ഉണ്ടാകുമോ എന്ന് സംശയം നമുക്ക് തോന്നും. ടെസ്സ ഹന്സീന് സ്മിത്ത് എന്ന 25 കാരിയ്ക്കാണ് ഈ അപൂര്‍വ രോഗം ബാധിച്ചിരിക്കുന്നത്.
കുട്ടിക്കാലത്ത് വെള്ളത്തില്‍ കളിക്കുന്നത് ടെസ്സയുടെ വിനോദമായിരുന്നു. എന്നാല്‍ വെള്ളം ശരീരത്തില്‍ വീഴുമ്പോൾ ടെസക്ക് ചൊറിച്ചിലും നീറ്റലും അനുഭവപ്പെടാൻ തുടങ്ങി. അതായിരുന്നു അസുഖത്തിന്റെ തുടക്കമെന്ന് ടെസ പറഞ്ഞു.
കുളികഴിഞ്ഞ് വരുമ്പോൾ തന്റെ ശരീരത്തിൽ മുറിവുകളും തുടിപ്പും ഉണ്ടാകുന്നു എന്നും യുവതി പറഞ്ഞു. കുളി കഴിഞ്ഞു വരുമ്പോൾ ചൊറിച്ചിൽ അനുഭവപ്പെട്ടത് ഇവർ കരുതിയിരുന്നത് സോപ്പിന്റെയോ ഷാംപൂവിന്റെയോ പ്രശ്നമാണെന്നാണ്.
വെള്ളം കുടിക്കുമ്പോൾ പോലും ബുദ്ധിമുട്ടുകൾ നേരിട്ടു. വെള്ളം കുടിക്കുന്നത് നിർത്തി പകരം പാല് കുടിക്കാന്‍ തുടങ്ങി.
വെള്ളം വീഴുമ്പോൾ തലയോട്ടിയിൽ നിന്ന് ചോര വരെ ഒലിക്കുന്ന അനുഭവം വരെ ഉണ്ടായിട്ടുണ്ടെന്ന് ടെസ പറഞ്ഞു. ടെസ്സയുടെ അമ്മയായ ഡോ. കാരന് ഹന്സന് സ്മിത്താണ് ഈ രോഗം കണ്ടെത്തിയത്.