മകനെകാട്ടി പറഞ്ഞത് സഹോദരനെന്ന്, താൻ മർദിച്ചിട്ടില്ല; യു​വ​തി​യു​ടെ പീ​ഡ​ന പ​രാ​തിയിൽ നടൻ ഷിയാസിന്‍റെ വെളിപ്പെടുത്തൽ ഇങ്ങനെ…


തൃ​ക്ക​രി​പ്പൂ​ർ: യു​വ​തി​യു​ടെ പീ​ഡ​ന പ​രാ​തി​യി​ൽ സി​നി​മ ന​ട​നും മോ​ഡ​ലു​മാ​യ ഷി​യാ​സ് ക​രീ​മി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ഹാ​ജ​രാ​ക്കി. ചെ​ന്നൈ​യി​ൽനി​ന്നു പോ​ലീ​സ് ഇ​ന്ന് പു​ല​ർ​ച്ചെ ച​ന്തേ​ര സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തിയശേഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും മ​ക​നു​ള്ള കാ​ര്യം ത​ന്നി​ൽനി​ന്ന് തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി മ​റ​ച്ചു​വയ്​ക്കു​ക​യും സ​ഹോ​ദ​ര​നാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ഷി​യാ​സ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞു.

പ​ണ​മി​ട​പാ​ട് ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും കാ​ർ വി​ട്ടു​കൊ​ടു​ത്ത വ​ക​യി​ലാ​ണ് അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ വാ​ങ്ങി​യ​തെ​ന്നും ചെ​റു​വ​ത്തൂ​രി​ലെ ഹോ​ട്ട​ൽ റ​സി​ഡ​ൻ​സി​യി​ൽ വ​ച്ച് വാ​ക്കു​ത​ർ​ക്ക​മുണ്ടായതല്ലാ​തെ മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്നും ഷിയാസ് മൊഴി നൽകി.

Related posts

Leave a Comment