ഏറെ ആരോഗ്യ ഗുങ്ങളുള്ള ഭക്ഷണമാണ് മുട്ട. പലതരം പോഷകങ്ങളുടെ ശക്തികേന്ദ്രം എന്നാണ് മുട്ടയെ വിളിക്കുന്നത്. മുട്ടയിൽ വിറ്റാമിനുകൾ വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ പ്രധാന ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്.
നോണ്‍ വെജ് ആയും വെജ് ആയുമെല്ലാം മുട്ടയെ കണക്കാക്കാം. പ്രോട്ടീനുകളാൽ സമ്പന്നമാണ് മുട്ട. ദിവസവും ഓരോ മുട്ട കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.
വൈറ്റമിന്‍ സി, ഡി, വൈറ്റമിന്‍ ബി6 , കാല്‍സ്യം, പ്രോട്ടീന്‍ തുടങ്ങി നിരവധി ഘടകങ്ങളാൽ സമൃദ്ധമാണ് മുട്ട. മുട്ടയുടെ വെള്ളയിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോഗ്യത്തിനു ഏറെ സഹായിക്കുന്ന ഒന്നാണ് മുട്ട.
മുട്ടയുടെ പോഷണത്തിൽ കൂടുതലും പ്രോട്ടീനുകളും കൊഴുപ്പുകളും അടങ്ങിയിരിക്കുന്നതിനാൽ മുട്ട കഴിക്കുന്നത് ശരീരത്തിലെ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നു.
ശരീരത്തിലെ മെറ്റബോളിസം വർധിപ്പിക്കുന്നതിനു മുട്ട സഹായിക്കും. മുട്ടയുടെ മഞ്ഞക്കരുവിൽ ആന്റിഓക് സിഡന്റുകളാൽ സമ്പുഷ്ടമായതിനാൽ മുട്ട കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനു സഹായിക്കും.
തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു മുട്ട സഹായിക്കും. തൈറോയ്ഡ് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.