കോഴിക്കോട്: ബീച്ച് ആശുപത്രിയില്‍ വസ്ത്രം മാറുന്നതിനിടെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ടൗണ്‍ അസി. കമ്മീ ഷണര്‍ പി. ബിജുരാജ് അന്വേഷിക്കും.
പട്ടിക വര്‍ഗക്കാര്‍ക്കെതിരേയുള്ള അതിക്രമത്തിനുള്ള വകുപ്പുകള്‍ കൂടി ചേര്‍ത്ത സാഹചര്യത്തിലാണ് അസി. കമ്മീഷണര്‍ക്ക് അേന്വഷണം കൈമാറിയത്.
ആശുപത്രിയിലെ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ സുരേഷ് ദളിത് യുവതിയായ ജീവനക്കാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആശുപത്രിയില്‍ എത്തി അന്വേഷണം നടത്തി. സുരേഷിനെ ആശുപത്രി ഡ്യൂട്ടിയില്‍ നിന്ന് അധികൃതര്‍ മാറ്റി നിര്‍ത്തിയിട്ടുണ്ട്.
ഓഗസ്റ്റ് പത്തിന് രാവിലെ 7.50ന് യുവതി മുറിയില്‍നിന്ന് വസ്ത്രം മാറുമ്പോള്‍ മുറിക്കകത്തെ ശുചിമുറിയില്‍നിന്ന് ശബ്ദം േകട്ടു.ആരാണെന്നു തിരക്കിയപ്പോള്‍ സുരേഷാണെന്നു പറഞ്ഞു.
വസ്ത്രം മാറുകയാണെന്നും അകത്തേക്കു വരരുതെന്നും യുവതി പറഞ്ഞു. ഈ സമയം ഇയാള്‍ വാതില്‍ തുറന്ന് അകത്തുകടന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
യുവതി ബഹളം വച്ചപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടു. ആശുപത്രി അധികൃതര്‍ക്ക് നല്കിയ പരാതിയില്‍ ആഭ്യന്തര അന്വേഷണം നടന്നിരുന്നു.
അതിനുശേഷമാണ് പോലീസിനു പരാതി കൈമാറിയത്. സുരക്ഷാ ജീവനക്കാരായ എല്ലാവര്ക്കും വസ്ത്രം മാറാനായി ഒരു മുറി മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. സംഭവത്തിനുശേഷം പുരുഷന്മാര്ക്ക് പകരം സംവിധാനം ഒരുക്കിയിട്ടുണ്ട്.