ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരേയുള്ള മത്സരത്തിലൂടെ റിക്കാർഡ് ബുക്കിൽ ഇടം നേടി ഓസ്ട്രേലിയയുടെ ഓപ്പണിംഗ് ബാറ്റർ ഡേവിഡ് വാർണർ.
ഏകദിന ലോകകപ്പിൽ അതിവേഗത്തിൽ 1000 റണ്‍സ് നേടുന്ന കളിക്കാരൻ എന്ന റിക്കാർഡാണ് വാർണർ സ്വന്തമാക്കിയത്.
ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്യേഴ്സ് എന്നിവരുടെ പേരിലുള്ള റിക്കാർഡാണ് വാർണർ മറികടന്നത്.
ലോകകപ്പിൽ 19 ഇന്നിംഗ്സുകളിൽനിന്നാണ് വാർണർ 1000 റണ്‍സ് എടുത്തത്. ഡിവില്യേഴ്സും സച്ചിനും 1000 റണ്‍സെടുക്കാൻ 20 ഇന്നിംഗ്സുകളെടുത്തു.
മത്സരത്തിൽ വാർണർ 41 റണ്‍സെടുത്ത് പുറത്തായി. 21 ഇന്നിംഗ്സുകളിൽനിന്ന് 1000 റണ്‍സെടുത്ത വിവിയൻ റിച്ചാർഡ്സ്, സൗരവ് ഗാംഗുലി എന്നിവരാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.