ടെല്‍ അവീവ്: ഗാസയില്‍ കരയുദ്ധത്തിനൊരുങ്ങി ഇസ്രയേല്‍ സേന. ഗാസയില്‍നിന്നുള്ള ഹമാസിന്റെ ഭീഷണി എന്നെന്നേക്കുമായി അവസാനിപ്പിക്കണമെങ്കില്‍ വ്യോമാക്രമണം മാത്രം മതിയാവില്ലെന്നാണ് ഇസ്രയേലിന്റെ വിലയിരുത്തല്‍.
48 മണിക്കൂറിനുള്ളില്‍ ഗാസയില്‍ സൈനികനിക്കം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഗാസയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തെങ്കിലേ ഇത് സാധ്യമാകൂ എന്നാണ് മന്ത്രിസഭയുടെയും സൈന്യത്തിന്റെയും നിഗമനം.
ഇതിന്റെ അടിസ്ഥാനത്തിനാണ് കരമാര്‍ഗമുള്ള സൈനികനീക്കത്തിന് ഒരുങ്ങുന്നത്. ഗാസയിലെ 800 കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സൈന്യം ഇതുവരെ ആക്രമണം നടത്തി.
നൂറിലേറെ ഇസ്രയേല്‍ പൗരന്മാരെ ബന്ദികളാക്കിയെന്ന് ഹമാസും അവകാശപ്പെട്ടു.അതേസമയം ഇസ്രയേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 450 പേര് കൊല്ലപ്പെട്ടെന്നാണ് വിവരം.