ഇട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും മ​ഴ വ​രു​ന്നു; തുലാവർഷം ആദ്യം സജീവമാകുക വടക്കൻ കേരളത്തിൽ

തിരുവനന്തപുരം : ചെറിയൊരു ഇട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും മ​ഴ വ​രു​ന്നു. സം​സ്ഥാ​ന​ത്ത് ഇ​ന്ന് മു​ത​ൽ തു​ലാ​വ​ർ​ഷം സ​ജീ​വ​മാ​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലാ​കും തു​ലാ​വ‍​ർ​ഷം ആ​ദ്യം സ​ജീ​വ​മാ​കു​ക​യെ​ന്നാ​ണ് കാ​ലാ​വ​സ്ഥ കേ​ന്ദ്രം ന​ൽ​കു​ന്ന സൂ​ച​ന. ഇ​ന്ന് മൂന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

നാളെ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജില്ലകളിലും 11ന് എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജില്ലകളിലും 12ന് എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജില്ലകളിലും യെല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment