ജീവജാലങ്ങളുടെ രക്തം വലിച്ച് കുടിക്കുന്ന ചുപകാബ്രയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഈ ജീവി ഒരു മിത്താണെന്നാണ് പറയുന്നത്. ഇതിനെ ആരും ഇതുവരെ കണ്ടിട്ടിട്ടില്ല. എന്നാൽ ഇവയെ കണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബ്രസീലിലെ ഒരു കൂട്ടം വേട്ടക്കാർ ഇതിനെ കണ്ടെന്നും വെടിവച്ച് കൊന്നെന്നും അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
നാടോടിക്കഥകളിലെ കഥാപാത്രമായ ചുപകാബ്ര ശരിക്കും ഉണ്ടെന്നതിൽ യാതൊരു തെളിവുമില്ല. ബ്രസീലിലെ സാവോ പോളോയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഗുയ ലോപ്സ് ഡ ലഗുണയിലെ വനത്തിൽ വച്ച് ഒരു ചുപകാബ്രയെ വെടിവച്ച് കൊന്നെന്നാണ് വേട്ടക്കാർ പറയുന്നത്. തുടർന്ന് ഈ ജീവിയുടെ മൃതദേഹം പരിശോധിച്ചപ്പോൾ മനുഷ്യന്റെ കൈകൾ പോലെയാണെന്ന് കണ്ടെത്തി.
ഈ ചത്ത മൃഗം കന്നുകാലികളെ കൊന്നതായ് പറയപ്പെടുന്നു. ഈ മൃഗത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചിത്രങ്ങളിൽ കാണുന്ന ഈ ജീവിയ്ക്ക് മനുഷ്യന്റെ കൈകളും കൂർത്ത പല്ലുകളും ഒരു വലിയ കുരങ്ങിന്റെ വലിപ്പവുമുണ്ട്.
എന്നാൽ ചത്ത ജീവിയുടെതെന്ന് പറഞ്ഞ് പ്രചരിക്കുന്ന ഈ ചിത്രം ഹൗളർ മങ്കിയുടെതാവാമെന്നും ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്. ഇവ സാധാരണയായ് കാണപ്പെടുന്നത് തെക്ക്, മധ്യ അമേരിക്ക എന്നിവടങ്ങളിലെ വനങ്ങളിലാണ്.