ഫാഷൻ ലോകം തുറന്നിട്ട വാതായനങ്ങളാണ്. ഇവിടെ ആർക്കും പങ്കെടുക്കാം. പത്തു വയസുകാരി ടെയ്ലൻ ബിഗ്സ് എന്ന കൊച്ചു മിടുക്കിയാണ് ഇന്നിന്റെ താരം. ഈ കൊച്ചു താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്.
കൊച്ചു കുട്ടി എന്ന് കൊച്ചാക്കണ്ട. 1.5 മില്യൺ ഫോളോവേഴ്സ് ആണ് ടെയ്‍ലനുള്ളത്. 18 മാസം പ്രായമായപ്പോഴാണ് ടെയ്ലൻ മോഡലിംഗ് രംഗത്തേക്ക് എത്തുന്നത്.
ഇതിനോടകം 15 ഫാഷൻ ഷോകളിലാണ് ടെയ്ലൻ പങ്കെടുത്തിട്ടുള്ളത്. ടെയ്ലന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ നിരവധി പരസ്യ കമ്പനികൾ ടെയ്ലനെ തേടി എത്തി. വൻകിട ഫാഷൻ ബ്രാൻഡുകളുടെ മോഡലാണ് ടെയ്ലൻ.
ടെയ്ലന്റെ പിതാവ് ജോഷ് കൺസ്ട്രക്ഷൻ കോൺട്രാക്റ്ററാണ്. മകളുടെ ആഗ്രഹം നിറവേറ്റാൻ പിതാവ് ജോഷ് ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും മകൾക്കൊപ്പം ഉണ്ട്. ടെയ്ലന്റെ ഇൻസ്റ്റാഗ്രാം പ്രൊഫെെൽ.