അഖിൽ മാത്യുവിന് പണം നൽകിയെന്ന് പറഞ്ഞത് ​ബാസി​തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണമെന്ന് ഹ​രി​ദാ​സ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ന​ക്കോ​ഴ വി​വാ​ദവുമായി ബന്ധപ്പെട്ട് ഹ​രി​ദാ​സ​നെ അ​ന്വേ​ഷ​ണ സം​ഘം ഇ​ന്നും ചോ​ദ്യം ചെ​യ്യും. ചോ​ദ്യം ചെ​യ്യ​ലി​നുശേ​ഷം ഹ​രി​ദാ​സി​ന്‍റെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് അ​ന്വേ​ഷ​ണ സം​ഘം ആ​ലോ​ചി​ക്കു​ന്ന​ത്. മ​ജി​സ്ട്രേ​ട്ടി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി ര​ഹ​സ്യ​മൊ​ഴി​യെ​ടു​പ്പി​ക്കും.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത് ​മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് ​വ​രെ ക​ന്‍റോണ്‍​മെ​ന്‍റ് പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫം​ഗം അ​ഖി​ൽ മാ​ത്യു​വി​ന് കോ​ഴ​പ്പ​ണം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ഹ​രി​ദാ​സ​ൻ സ​മ്മ​തി​ച്ചിരു​ന്നു. അ​ഖി​ൽ​മാ​ത്യു​വി​ന് പ​ണം ന​ൽ​കി​യെ​ന്ന് നേരത്തെ പ​റ​ഞ്ഞ​ത് എ​ഐ​എ​സ്എ​ഫ് നേ​താ​വ് ബാ​സി​തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാണെന്നും ഹ​രി​ദാ​സ് വെ​ളി​പ്പെ​ടു​ത്തി​.

പ​ണം കൊ​ടു​ത്തു​വെ​ന്ന് ഹ​രി​ദാ​സ് പ​റ​ഞ്ഞ ഏ​പ്രി​ൽ പ​ത്താം തീ​യ​തി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ചാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. സെ​ക്ര​ട്ടേറി​യ​റ്റ് പ​രി​സ​ര​ത്ത് വ​ന്ന് 37 സെ​ക്ക​ന്‍ഡിനു​ള്ളി​ൽ ഹ​രി​ദാ​സ് മ​ട​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സ് കാ​ട്ടി​യ​ത്. പ​ണം എ​ങ്ങ​നെ​യാ​ണ് കൊ​ണ്ട് വ​ന്ന​തെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ഹ​രി​ദാ​സ് പ​ത​റി. ചോ​ദ്യം ചെ​യ്ത് തു​ട​ങ്ങി​യ​പ്പോ​ൾ ഒ​ന്നും ഓ​ർ​മയി​ല്ലെ​ന്നാ​യി​രു​ന്നു ഹ​രി​ദാ​സ​ന്‍റെ നി​ല​പാ​ട്.

ഹ​രി​ദാ​സി​ന്‍റെ ട​വ​ർ ലൊ​ക്കേ​ഷ​നും ഹ​രി​ദാ​സ് സെ​ക്ര​ട്ടേറി​യ​റ്റ് പ​രി​സ​ര​ത്ത് വ​ന്ന​തും പോ​യ​തു​മാ​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും കാ​ണി​ച്ച് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് അ​ഖി​ൽ മാ​ത്യു​വി​ന് പ​ണം ന​ൽ​കി​യെ​ന്ന് പ​റ​ഞ്ഞ​ത് ക​ള​വാ​യി​രു​ന്നു​വെ​ന്ന് ഹ​രി​ദാ​സ​ൻ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ബാ​സി​തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ക​ള​വ് പ​റ​ഞ്ഞ​തെ​ന്നാ​ണ് ഹ​രി​ദാ​സ് ഇപ്പോൾ പറയുന്ന​ത്. ഹ​രി​ദാ​സി​നോ​ടൊ​പ്പം ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ബാ​സി​തിനോ​ട് ര​ണ്ട് ത​വ​ണ അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ബാ​സി​ത് ഹാ​ജ​രാ​യി​ല്ല.

അതേസമയം, പത്തനംതിട്ട സ്വദേശിയും പണം തട്ടിപ്പു കേസ് പ്രതിയുമായ അ​ഖി​ൽ സ​ജീ​വും ലെ​നി​ൻ​രാ​ജും തന്നിൽനിന്നു പ​ണം വാ​ങ്ങി​യെ​ന്ന് ഹ​രി​ദാ​സ് അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് സ​മ്മ​തി​ച്ചു. ഈ ​പ​ണം അ​ഖി​ൽ മാ​ത്യു​വി​ന് ന​ൽ​കി​യെ​ന്ന് ബാ​സി​തും സം​ഘ​വും ഹ​രി​ദാ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

ഇ​ക്കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം ഇ​ന്ന​ത്തെ ചോ​ദ്യം ചെ​യ്യ​ലോ​ടെ വ്യ​ക്ത​ത വ​രു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​ണ​ക്ക് കൂ​ട്ടു​ന്ന​ത്. നി​യ​മ​നക്കോ​ഴ ആ​രോ​പ​ണ​ക്കേസി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗം അ​ഖി​ൽ മാ​ത്യു​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

അ​ഖി​ൽ സ​ജീ​വ്, റ​ഹീ​സ്, ലെ​നി​ൻ​രാ​ജ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ഈ ​കേ​സി​ൽ പ്ര​തി​ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. അ​ഖി​ൽ സ​ജീ​വി​ന്‍റെ​യും ഹ​രി​ദാ​സി​ന്‍റെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​സി​തിനെ കു​ടി പ്ര​തി ചേ​ർ​ക്കും. ലെ​നി​ൻ​രാ​ജ് മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

 

 

Related posts

Leave a Comment