കോഴിക്കോട്: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനുമുമ്പില്‍ നിര്‍ത്തിയിട്ട ജീപ്പിനുനേരേ പെട്രോള്‍ ബോംബേറ്. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.
ജീപ്പില്‍ ആളില്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയാണ് ബേംബേറെന്ന് പോലീസ് പറഞ്ഞു.
പൂവാട്ടുപറമ്പില്‍ ഇന്നലെ രാത്രി രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതില്‍ പരിക്കേറ്റവരെ ഈ ജീപ്പിലാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
ജീപ്പിനെ പിന്തുടര്ന്ന് ബൈക്കില്‍ എത്തിയ രണ്ടുപേരാണ് പെട്രോള്‍ ബോംബ് എറിഞ്ഞതെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചശേഷമാണ് ബേംബേറ് ഉണ്ടായത്.
ബോംബേറിനെത്തുടർന്നു ജീപ്പിനു തീയും പിടിച്ചു. സമീപത്തുണ്ടായിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാരും ടാക്സി ഡ്രൈവര്‍മാരും ചേര്‍ന്നാണ് തീയണച്ചത്.
പ്രതികെള കണ്ടെത്താന്‍ സിസിടിവി കേന്ദ്രീകരിച്ച് അനേ്വഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.