തിരുവനന്തപുരം: നിയമനക്കോഴക്കേസിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു.
വീണാ ജോർജിന്റെ സ്റ്റാഫ് അംഗം അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് ഹരിദാസൻ മൊഴി മാറ്റിയതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നത്.
അഖിൽ മാത്യുവിന്റെ പേര് കേസിലേക്ക് വന്നത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.
അതേസമയം സിഐടിയു ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട പോലീസിന്റെ കസ്റ്റഡിയിലാണ് ഇപ്പോൾ അഖിൽ സജീവ്. അഖിൽ സജീവിനെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്.
ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട ഇയാൾ വ്യാജ സീലും ഉപ്പും നിർമിച്ചു എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇക്കാര്യത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്.
ഇതിനുശേഷമായിരിക്കും, ആരോഗ്യവകുപ്പിലെ നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് പോലീസ് അഖിൽ സജീവിനെ കസ്റ്റഡിയിൽ വാങ്ങുക.