ന്യൂഡൽഹി: ഡെങ്കിപ്പനി ബാധിച്ച് വിശ്രമത്തിലായ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിലും കളിക്കില്ല.
നാളെ ഡൽഹിയിൽ അഫ്ഗാനിസ്ഥാനെതിരേയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. ഞായറാഴ്ച ചെന്നൈയിൽ ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ആദ്യ മത്സരത്തിൽ താരം കളിച്ചിരുന്നില്ല.
രണ്ടാം മത്സരത്തിനായി ഡൽഹിയിലേക്ക് പോയ ടീമിനൊപ്പം ഗിൽ യാത്ര ചെയ്തില്ല. മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ താരം ചെന്നൈയിൽ തുടരുകയാണ്.
ഗില്ലിന്റെ അഭാവത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ഇഷാൻ കിഷൻ രണ്ടാം മത്സരത്തിലും അന്തിമ ഇലവനിൽ സ്ഥാനം ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചെങ്കിലും ഇഷാൻ സ്കോർ ബോർഡ് തുറക്കും മുൻപ് പുറത്തായിരുന്നു.