സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മാ​മാ​ങ്ക​ത്തി​ന് ഇ​നി ആ​റു നാ​ൾ; ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​നഘ​ട്ട​ത്തി​ൽ

കു​ന്നം​കു​ളം (തൃശൂർ): കു​ന്നം​കു​ള​ത്ത് അ​ടു​ത്ത ആ​ഴ്ച ആ​രം​ഭി​ക്കു​ന്ന 65-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യ്ക്ക് ഇ​നി ആ​റു നാ​ൾ. സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ പ്ര​ധാ​ന വേ​ദി​യു​ടെ പ​ന്ത​ലു​യ​ർ​ന്നു ക​ഴി​ഞ്ഞു.

ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സീ​നി​യ​ർ ഗ്രൗ​ണ്ടി​ന​ടു​ത്താ​ണ് പ​ന്ത​ലൊ​രു​ങ്ങി​യ​ത്. ഇ​തോ​ടൊ​പ്പം മ​റ്റ് ഒ​രു​ക്ക​ങ്ങ​ളും അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.

കാ​യി​കോ​ത്സ​വ​ത്തി​ൽ വ​ലു​തും ചെ​റു​തു​മാ​യ പ​ന്ത്ര​ണ്ടോ​ളം പ​ന്ത​ലു​ക​ളാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. പ്ര​ധാ​ന വേ​ദി 2500 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണത്തി​ലു​ള്ള ഭ​ക്ഷ​ണ പ​ന്ത​ലാ​ണ്. ഇ​തി​ന്‍റെ കാ​ൽ​നാ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം എ.സി. മൊ​യ്തീ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചി​രു​ന്നു.

സി​ന്ത​റ്റി​ക് ട്രാ​ക്കി​നോ​ട് ചേ​ർ​ന്ന് കാ​ണി​ക​ൾ ഇ​രി​ക്കു​ന്ന ഗാ​ല​റി​യി​ലും മൂ​ന്ന് പ​ന്തു​ലു​ക​ളു​ണ്ടാ​കും. മ​ഴ​യെ ചെ​റു​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ് ഈ ​പ​ന്ത​ലു​ക​ൾ. കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​ന​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ള്ള ബ​ഥ​നി സ്കൂ​ളി​ലും പ​ന്ത​ൽ ഒ​രു​ക്കു​ന്നു​ണ്ട്.

സി​ന്ത​റ്റി​ക് ട്രാ​ക്കി​ലെ ഗാ​ല​റി​ക്ക് മു​ക​ളി​ലു​ള്ള സ്ഥ​ല​ത്താ​ണ് ഉ​ദ്ഘാ​ട​ന വേ​ദി. ഇ​രു​ന്നൂ​റോ​ളം പേ​ർ​ക്ക് ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണി​വി​ടെയു​ള്ള​ത്. ഉ​ദ്ഘാ​ട​ന വേ​ദി അ​ല​ങ്കാ​ര പ​ണി​ക​ളാ​ൽ മ​നോ​ഹ​ര​മാ​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Related posts

Leave a Comment