തിരുവനന്തപുരം മെഡിക്കൽ കോളജ് കെട്ടിടത്തിനു മുകളിൽ നിന്നും ചാടി രോഗി ആത്മഹത്യ ചെയ്തു. കരിക്കകം സ്വദേശി ഗോപകുമാറാണ് ആത്മഹത്യ ചെയ്തത്.
സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ രണ്ടാം നിലയിൽ നിന്നാണ് ഇയാൾ താഴേക്ക് ചാടിയത്. ഉടൻതന്നെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇന്നലെയാണ് ഗോപകുമാറിനെ വൃക്കരോഗത്തെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.