വീടുകളിൽ ലഘുഭക്ഷണത്തിന്റെ കാര്യം വരുമ്പോൾ സമൂസകൾ എപ്പോഴും മുന്നിൽ തന്നെ ഉണ്ട്. വേവിച്ച ഉരുളക്കിഴങ്ങ്, കടല, അവശ്യ മസാലകൾ എന്നിവ ത്രികോണാകൃതിയിലുള്ള പോക്കറ്റുകളിലേക്ക് സാവധാനത്തിൽ നിറയ്ക്കുകയാണ്. ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ ഫ്രൈ ചെയ്യണം. ഇങ്ങനെ വളരെ പെട്ടന്ന് സമൂസ ഉണ്ടാക്കാം.
എന്നാൽ പാചക പരീക്ഷണങ്ങളിൽ സമൂസകൾ പരിവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട്. എന്താണ് പുതിയ കണ്ടുപിടുത്തം? പച്ച സമോസയാണ്! അതെ, നിങ്ങൾ കേട്ടത് ശരിയാണ്, ആരോഗ്യകരമായ ട്വിസ്റ്റുള്ള സമോസ, ചീര ഉപയോഗിച്ചുള്ള സമൂസ.
ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് ഈ വ്യത്യസ്തമായ പച്ച നിറത്തിലുള്ള സമൂസകൾ കാണിക്കുന്നത്. ഈ ആരോഗ്യകരമായ സമോസകൾ ഉണ്ടാക്കുന്ന പ്രക്രിയ പച്ചമാവ് പരത്തുന്ന ഒരു യന്ത്രം ഉപയോഗിച്ചാണ് ആരംഭിക്കുന്നത്. പനീർ പോലെ തോന്നിക്കുന്നവയിൽ അവർ പിന്നീട് മസാല നിറയ്ക്കുന്നു.
ഹരിയാനയിലെ അംബാലയിലുള്ള സാവ്നി സ്വീറ്റ്സിൽ ഈ സമൂസകൾ ആസ്വദിക്കാമെന്ന് ‘ഫുഡ്കാർസ്’ എന്ന ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നു.
ഇതുവരെ വീഡിയോ 55,000 പേർ വീഡിയോ കണ്ടു. ഓ, പച്ച സമൂസകൾ ഭക്ഷണപ്രിയരുടെ ഹൃദയം കീഴടക്കി. ഒരു കമന്റിങ്ങനെയാണ്. “സ്വാദിഷ്ടവും ആരോഗ്യകരവുമാണെന്ന് തോന്നുന്നു.” മറ്റൊരാൾ കൂട്ടിച്ചേർത്തു, “കൊള്ളാം.”എന്നിങ്ങനെയുള്ള അഭിപ്രായങ്ങളാണ് ആളുകൾ പങ്ക് വച്ചത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക