ഫോട്ടോഗ്രാഫിയിലെ ഓസ്കാര്‍ സ്വന്തമാക്കി മലയാളി

ല​ണ്ട​നി​ലെ നാ​ച്വ​റ​ൽ ഹി​സ്റ്റ​റി മ്യൂ​സി​യം സം​ഘ​ടി​പ്പി​ക്കു​ന്ന വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​ത്തി​ല്‍ ആ​നി​മ​ൽ പോ​ർ​ട്രെ​യി​റ്റ് വി​ഭാ​ഗ​ത്തി​ല്‍  ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത് മ​യാ​ളി ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ വി​ഷ്ണു ഗോ​പാ​ൽ.  ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ളി ഫോ​ട്ടോ​ഗ്രാ​ഫ​ർ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​കു​ന്ന​ത്.

ഫോ​ട്ടോ​ഗ്ര​ഫി​യി​ലെ ഓ​സ്കാ​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഫോ​ട്ടോ​ഗ്ര​ഫി രം​ഗ​ത്തെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള അ​വ​ര്‍​ഡാ​ണ് വൈ​ൽ​ഡ്‌​ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​ർ ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡ്. 1964- മു​ത​ലാ​ണ് അ​വ​ര്‍​ഡു​ക​ള്‍ ഏ​ർ​പ്പെ​ടു​ത്തി തു​ട​ങ്ങി​യ​ത്.

 95 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 50,000 എ​ൻ​ട്രി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​തി​ൽ നി​ന്നാ​ണ് വി​ഷ്ണു ഗോ​പാ​ലി​നെ അ​വാ​ർ​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ച​തു​പ്പ് മൂ​ടി​യ ബ്ര​സീ​ലി​യ​ൻ മ​ഴ​ക്കാ​ടു​ക​ളി​ൽ നി​ന്നു​ള്ള ബ്ര​സീ​ലി​യ​ൻ ടാ​പ്പ​റി​ന്‍റെ ചി​ത്ര​മാ​ണ് ​വി​ഷ്ണു ഗോ​പാ​ലി​ന് അ​വാ​ർ​ഡ് നേ​ടി​കൊ​ടു​ത്ത​ത്.

2014-ൽ ​ഖ​ത്ത​റി​ൽ ഫോ​ട്ടോ​ഗ്രാ​ഫി ഗ്രൂ​പ്പാ​യ  ഫോ​ട്ടോ​ഗ്രാ​ഫി മ​ല​യാ​ളം ഖ​ത്ത​റി​ന്‍റെ സ​ഹ​സ്ഥാ​പ​ക​രി​ല്‍ ഒ​രാ​ളാ​ണ് വി​ഷ്ണു ഗോ​പാ​ല്‍. 

 

Related posts

Leave a Comment