എല്ലാവർക്കും ഒരു പാഠമായ കാർത്ത്യായനിയമ്മ ഇനി ഓർമ്മ..! തൊ​ണ്ണൂ​റ്റി​യാ​റാം വ​യ​സി​ൽ ഒ​ന്നാം​റാ​ങ്ക്; രാ​ജ്യം ആ​ദ​രി​ച്ച അ​ക്ഷ​ര​മു​ത്ത​ശ്ശി കാ​ർ​ത്ത്യാ​യ​നി​യ​മ്മ വിടവാങ്ങി

ഹ​രി​പ്പാ​ട്: ശാ​സ്ത്ര​ത്തെ​യും ലോ​ക​ത്തെ​യും ത​ന്‍റെ നി​ശ്ച​യ​ദാ​ർ​ഡ്യം കൊ​ണ്ട് അ​മ്പ​ര​പ്പി​ച്ച മ​ല​യാ​ള​ക്ക​ര​യു​ടെ അ​ഭി​മാ​ന​മാ​യ കാ​ർ​ത്ത്യാ​യ​നി​യ​മ്മ ഇ​നി ച​രി​ത്രം.

തൊ​ണ്ണൂ​റ്റി​യാ​റാം വ​യ​സി​ൽ ലോ​ക​ത്തി​ന് വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ മാ​തൃ​ക​യാ​യി മാ​റി​യ നാ​രീ​ശ​ക്തി കാ​ർ​ത്ത്യാ​യ​നി​യ​മ്മ ലോ​ക​ത്തോ​ട് വി​ട പ​റ​യു​മ്പോ​ൾ ഏ​ത് പ്രാ​യ​ത്തി​ലും പ​ഠി​ക്കാ​മെ​ന്നും ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കാ​മെ​ന്നു​മു​ള്ള വ​ലി​യ സ​ന്ദേ​ശം ന​ൽ​കി​യു​ള്ള മ​ട​ക്ക യാ​ത്ര​യാ​യി ച​രി​ത്ര​മ​തി​നെ രേ​ഖ​പ്പെ​ടു​ത്തും.

ഹ​രി​പ്പാ​ട് മു​ട്ടം ചി​റ്റൂ​ർ പ​ടീ​റ്റ​തി​ൽ കാ​ർ​ത്ത്യാ​യ​നി​യ​മ്മ (102) ചൊ​വ്വാ​ഴ്ച രാ​ത്രി 11.15 ഓ​ടെ​യാ​ണ് അ​ന്ത​രി​ച്ച​ത്. വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

2018ൽ ​സാ​ക്ഷ​ര​താ മി​ഷ​ന്‍റെ അ​ക്ഷ​ര​ല​ക്ഷം പ​ദ്ധ​തി​യി​ലെ പ​രീ​ക്ഷ​യി​ൽ 98 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി മി​ന്നും വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യാ​ണ് കാ​ർ​ത്ത്യാ​യ​നി​യ​മ്മ ലോ​ക ശ്ര​ദ്ധ​യി​ൽ ഇ​ടം പി​ടി​ക്കു​ന്ന​ത്. പി​ന്നീ​ട് 78 ശ​ത​മാ​നം മാ​ർ​ക്കോ​ടെ നാ​ലാം ക്ലാ​സ് തു​ല്യ​ത പ​രീ​ക്ഷ​യി​ൽ വി​ജ​യം നേ​ടി.

രാ​ജ്യ​ത്തി​ന്‍റെ നാ​രീ​ശ​ക്തി പു​ര​സ്കാ​രം രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. ആ​ഫ്രി​ക്ക​യി​ലെ ബോ​ട്സ്വാ​ന മു​ത​ൽ പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ ദ്വീ​പ് രാ​ജ്യ​മാ​യ പാ​പു​വ ന്യൂ​ഗി​നി​യ വ​രെ അ​ഞ്ച് വ​ൻ​ക​ര​ക​ളി​ലെ 53 രാ​ജ്യ​ങ്ങ​ളി​ലെ കോ​മ​ൺ​വെ​ൽ​ത്ത് ലേ​ണിം​ഗി​ന്‍റെ ഗു​ഡ്‌​വി​ൽ അം​ബാ​സ​ഡ​ർ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

കാ​ർ​ത്ത്യാ​യ​നി​യ​മ്മ​യു​ടെ ജീ​വി​തം പ്ര​ശ​സ്ത ഷെ​ഫാ​യ വി​കാ​സ് ഖ​ന്ന ഡോ​ക്യു​മെ​ന്‍റ​റി ആ​ക്കി​യി​ട്ടു​ണ്ട്. “ബെ​യ​ർ​ഫൂ​ട്ട് എം​പ്ര​സ് ” എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യും ലോ​ക​ശ്ര​ദ്ധ നേ​ടി.

2022 സെ​പ്തം​ബ​റി​ൽ ഏ​ഴാം​ക്ലാ​സ് തു​ല്യ​താ പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​മ്പോ​ഴാ​ണ് പ​ക്ഷാ​ഘാ​തം കാ​ർ​ത്ത്യാ​യ​നി​യ​മ്മ​യെ ത​ള​ർ​ത്തി​യ​ത്. പി​ന്നീ​ട് കി​ട​ക്ക​യി​ൽ കി​ട​ന്നും പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യി ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്ത് സാ​ക്ഷ​ര​താ പ്രേ​ര​ക് കെ.​സ​തി പ​റ​യു​ന്നു.

മ​ര​ണ​ക്കി​ട​ക്ക​യി​ൽ പോ​ലും ഏ​ഴാം ക്ലാ​സി​ലെ ക​ദ​ളി​വ​നം എ​ന്ന ക​വി​ത ആ​ല​പി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ളും പ​റ​യു​ന്നു.

ക​മ്പ്യൂ​ട്ട​ർ വി​ദ്യാ​ഭ്യാ​സ​വും നേ​ടി​യി​രു​ന്നു. ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ​യും പ​ഠ​ന വി​ഷ​യ​ങ്ങ​ൾ തി​ര​യു​ക​യും പ​ഠി​ക്കു​ക​യും ചെ​യ്യു​ന്ന കാ​ർ​ത്ത്യാ​യ​നി​യ​മ്മ യു​വ​ത​യ്ക്ക് പോ​ലും അ​ത്ഭു​ത​മാ​യി​രു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പോ​ലും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഒ​രു ലാ​പ്ടോ​പ്പും കാ​ർ​ത്ത്യാ​യ​നി​യ​മ്മ​യ്ക്ക് സ​മ്മാ​നി​ച്ചി​രു​ന്നു. പ​ത്താം ക്ലാ​സ് പാ​സാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹം ബാ​ക്കി വ​ച്ചാ​ണ് കാ​ർ​ത്ത്യാ​യ​നി​യ​മ്മ ജീ​വി​ത​ത്തോ​ട് വി​ട പ​റ​ഞ്ഞ​ത്.

സം​സ്കാ​രം വ്യാ​ഴാ​ഴ്ച 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ കൃ​ഷ്ണ​പി​ള്ള. മ​ക്ക​ൾ: പൊ​ന്ന​മ്മ, അ​മ്മി​ണി​യ​മ്മ, പ​രേ​ത​രാ​യ ശ​ങ്ക​ര​ൻ കു​ട്ടി, ര​ത്ന​മ്മ, മ​ണി, മോ​ഹ​ന​ൻ. മ​രു​മ​ക്ക​ൾ: പ​രേ​ത​രാ​യ ഗോ​പി​നാ​ഥ പി​ള്ള, ജ​യ​ച​ന്ദ്ര​ൻ

Related posts

Leave a Comment