കാബൂൾ: അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 4000 കവിഞ്ഞു. 20 ഗ്രാമങ്ങളിലാണ് കൂടുതൽ നാശമുണ്ടായത്. 2000ത്തോളം വീടുകൾ പൂർണമായി തകർന്നു.
ശനിയാഴ്ചയാണ് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയെ തകർത്തെറിഞ്ഞ് ഭൂകന്പമുണ്ടായത്.
റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ മൂന്നു ഭൂചലനങ്ങളാണ് അര മണിക്കൂറിനുള്ളിൽ ഉണ്ടായത്.
വിചാരിച്ചതിലും അതീവഗുരുതരമാണു കാര്യങ്ങളെന്നാണ് യുഎൻ ഏജൻസികൾ പറയുന്നത്.