ടിക്ടോക്ക് നിർത്തലാക്കിയതോടെ ഇൻസ്റ്റാഗ്രാം റീൽസിലേക്കുള്ള മാറ്റം അതി വിദൂരമല്ലായിരുന്നു. പാട്ടിനൊത്തു ചുവടുകൾ വെക്കുന്നതിനും ഡയലോഗിനൊത്ത് അഭിനയിക്കാനും ആളുകളുടെ മത്സരമാണ്.
പല പ്രതിഭകളെയും റീൽ ഒരു തരത്തിൽ വളർത്തി എന്നു പറയാം. റീൽസ് ചെയ്യുന്നതിനായി ചിലർഎന്ത് റിസ്ക് വേണമെങ്കിലും ഏറ്റെടുക്കാറുണ്ട്. ചിലത് അപകടങ്ങളിലേക്ക് നയിക്കാറുണ്ട്.
ഉത്തർ പ്രദേശിലെ സരയൂ നദിയിൽ ഇറങ്ങി റീൽസ് ചെയ്ത യുവതിക്കെതിരെ കേസ്. ബിച്ചു എന്ന ബോളിവുഡ് ചിത്രത്തിലെ ജീവൻ മേം ജാനാ ജാനാ…എന്നു തുടങ്ങുന്ന ഗാനത്തിനാണ് യുവതി ചുവടുകൾ വെക്കുന്നത്. റീൽസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വെെറലായതോടെ യുവതിക്കെതിരെ വിമർശകർ രംഗത്തെത്തി.
ഇതിനു പിന്നാലെയാണ് കേസെടുത്തത്. രാം കി പൈടി ( അന്താരാഷ്ട്ര രാംലീല കേന്ദ്രം) റീൽ പ്രേമികളുടെ ഷൂട്ടിംഗ് ബേസ് ആയി. ധർമ്മനഗരിയുടെ അന്തസ്സ് തകർക്കുകയാണ് റീൽ പ്രേമികൾ.
എല്ലാ ദിവസവും ആളുകൾ സരയുവിന്റെ ജലധാരയിൽ റീലുകൾ ഉണ്ടാക്കുന്നു. സരയുവിന്റെ വെള്ളച്ചാട്ടത്തിൽ റീൽ ഉണ്ടാക്കുന്ന വീഡിയോ വൈറലാകുന്നു. എന്ന കുറിപ്പോടെയാണ് യുവതിയുടെ വീഡിയോ വെെറലായത്.
ഇതിനു പിന്നാലെ വിശ്വാസികളും തീർത്ഥാടകരും യുവതിക്കെതിരെ രംഗത്തുവന്നു.ആരാധനാലയങ്ങളിൽ ഇത്തരം രീതികൾ പ്രോത്സാഹിപ്പിക്കരുതെന്നും മതവികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തിയാണെന്നും വിമർശകർ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് യുപി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക