എന്റെ കരിയറില്‍ നേരിട്ട ഏറ്റവും മോശം വിമര്‍ശനം എന്റെ ശരീര ഭാരത്തെച്ചൊല്ലിയുള്ളതുതന്നെയാണ്. തുടക്കകാലത്ത് സൗത്തില്‍ അവര്‍ പറഞ്ഞിരുന്നത് ഞാനൊരു ഗ്യാസ് ടാങ്കര്‍ ആണെന്നായിരുന്നു.
പക്ഷെ ഞാന്‍ ഒന്നും എതിര്‍ത്ത് പറഞ്ഞിരുന്നില്ല. കാരണം മുഖ്യധാരയിലുള്ളവരെ അപേക്ഷിച്ച് എനിക്ക് വലിപ്പം കൂടുതലായിരുന്നു. പിന്നീട് ഞാന്‍ ഫിറ്റായി.
അതുപക്ഷെ ആരെയും സന്തോഷിപ്പിക്കാനല്ല. എന്റെ ജോലി അത് ആവശ്യപ്പെടുന്നതിനാലാണ്. ഓണ്‍ലൈനിലും അല്ലാതെയും ഞാന്‍ ബുള്ളിയിംഗ് നേരിട്ടിട്ടുണ്ട്.
സത്യത്തില്‍ അതൊന്നും ഞാന്‍ ഗൗനിച്ചിരുന്നില്ല. എനിക്ക് പിസിഒഡിയുണ്ട്. അതിനാല്‍ തടി നിയന്ത്രിക്കുക എനിക്ക് പ്രയാസമാണ്.
ആളുകള്‍ക്ക് സ്ക്രീനില്‍ കാണുന്നത് മാത്രമേ അറിയൂ. ഞാന്‍ ആത്മീയതില്‍ വിശ്വസിക്കുന്ന വ്യക്തിയാണ്. അതിനാല്‍ നെഗറ്റീവിറ്റിയില്‍ നിന്നും മാറി നടക്കാന്‍ എനിക്ക് സാധിക്കാറുണ്ടെന്ന് റാഷി ഖന്ന പറഞ്ഞു.