തളിപ്പറമ്പ്: ഫോണില്‍ കളിക്കല്ലേ എന്ന് ചെറുമകനോട് പറഞ്ഞത് തന്നോടാണെന്ന് തെറ്റിദ്ധരിച്ച് ഭാര്യാമാതാവിനെ മുറ്റത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തതിന് മരുമകൻ സുനില്‍കുമാറിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
കുപ്പം മരത്തക്കാട്ടെ പുതിയപുരയിൽ ലീലയ്ക്കാണ്(67)മരുമകന്റെ മര്‍ദനത്തില്‍ പരിക്കേറ്റത്. സെപ്റ്റംബര്‍ 14ന് രാവിലെ 11 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
വീട്ടില്‍ വച്ച് ചെറുമകനോട് ഫോണില്‍ കളിക്കല്ലേ എന്ന് ലീല ഗുണദോഷിച്ചത് തന്നോടാണെന്ന് തെറ്റിദ്ധരിച്ച് അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും കൈകൊണ്ട് മുഖത്തടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി.