ന്യൂയോര്‍ക്ക്: ഭീകരരൂപം പ്രാപിച്ചേക്കാവുന്ന ചുഴലിക്കാറ്റ് “ലിഡിയ’ മെക്സിക്കോയുടെ പസിഫിക് തീരം ലക്ഷ്യമാക്കി നീങ്ങുന്നതായി വിവരം. നശീകരണശേഷിയില്‍ വിഭാഗം നാലില്‍പ്പെടുന്ന ലിഡിയയുടെ വേഗം മണിക്കൂറില്‍ 140 മൈല്‍ (220 കി.മി) ആണെന്നും 30 സെന്റിമീറ്റര്‍ മഴ പെയ്യാന്‍ ഇതു പര്യാപ്തമാണെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.
യുഎസ് നാഷണല്‍ ഹരികെയ്ന് സെന്റര്‍ പുറത്തുവിട്ട ഏറ്റവും പുതിയ ബുള്ളറ്റിന് അനുസരിച്ച് മെക്സിക്കോയിലെ തീരദേശ നഗരമായ പ്യൂര്‍ട്ടോ വല്ലാര്ട്ടയ്ക്ക് 177 കിലോമീറ്റർ അകലെയാണ് ലിഡിയ. നഗരത്തിലെ എയര്‍പോര്‍ട്ട് താത്ക്കാലികമായി അടച്ചു.
ചുഴലിക്കാറ്റ് അടുക്കുന്നതിന്റെ ഭാഗമായുണ്ടായ വേലിയേറ്റത്തില്‍ പ്യൂര്‍ട്ടോ വല്ലാര്‍ട്ടയിലെ ചില റിസോര്‍ട്ടുകളില്‍ വെള്ളം കയറി. ദുരന്തമുണ്ടാകാനിടയുള്ള പ്രദേശങ്ങളിലെ ആളുകളെ സഹായിക്കാന്‍ ആറായിരം സൈനികരെ നിയോഗിച്ചതായി മെക്സിക്കന്‍ പ്രസിഡന്റ് ആന്ദ്രേ മാനുവല്‍ ലോപ്പസ് ഒബ്രഡോർ അറിയിച്ചു.