തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ പദയാത്ര നടത്തിയതിന് നടന് സുരേഷ് ഗോപിക്കും മറ്റു ബിജെപി നേതാക്കള്‍ക്കുമെതിരെ കേസ്.
കരുവന്നൂരില്‍ നിന്നും തൃശൂരിലേക്ക് പദയാത്ര നടത്തി വാഹനതടസം സൃഷ്ടിച്ചുവെന്നു കാട്ടിയാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തത്.
ഒക്ടോബര്‍ രണ്ടിനാണ് സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബിജെപിയുടെ “സഹകാരി സംരക്ഷണ പദയാത്ര’ നടത്തിയത്.
പദയാത്രക്കിടെ കരുവന്നൂരിലെ ആദ്യ പരാതിക്കാരനായ സുരേഷിനേയും തട്ടിപ്പിനിരയായി മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളേയും ആദരിച്ചിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പദയാത്ര ഫ്ലാഗ് ഓഫ് ചെയ്യുകയും എം.ടി രമേശ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. സുരേഷ് ഗോപിയടക്കമുള്ള നേതാക്കള്‍ 18 കിലോമീറ്റര്‍ നടക്കുന്ന ദൃശ്യങ്ങളും ഇതിനോടകം സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചു.