അ​ഫ്ഗാ​നി​സ്ഥാ​നെ അ​ടി​ച്ച് തൂ​ഫാ​നാ​ക്കിയപ്പോൾ രോഹിത് തകർത്തെറിഞ്ഞത് റിക്കാർഡുകൾ !


ന്യൂ​ഡ​ൽ​ഹി: രോ​ഹി​ത് ശ​ർ​മ​യും സം​ഘ​വും അ​ഫ്ഗാ​നി​സ്ഥാ​നെ അ​ടി​ച്ച് തൂ​ഫാ​നാ​ക്കി! ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ എ​ട്ട് വി​ക്ക​റ്റി​ന് അ​ഫ്ഗാ​നി​സ്ഥാ​നെ ത​ക​ർ​ത്തുവിട്ടു. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ ആ​റ് വി​ക്ക​റ്റ് ജ​യം നേ​ടി​യ ഇ​ന്ത്യ​യു​ടെ ര​ണ്ടാം ജ​യം.

മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ അ​ഫ്ഗാ​നി​സ്ഥാ​നെ ത​ല്ലി​ത്ത​ക​ർ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു രോ​ഹി​ത് ശ​ർ​മ ക്രീ​സി​ലെ​ത്തി​യ​ത്. ആ​ക്ര​മി​ച്ചു​ക​ളി​ച്ച രോ​ഹി​ത് ശ​ർ​മ നേ​രി​ട്ട 30-ാം പ​ന്തി​ൽ അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ചു. 11.5 ഓ​വ​റി​ൽ ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സ് 100 ക​ട​ന്നു. നേ​രി​ട്ട 63-ാം പ​ന്തി​ൽ സിം​ഗി​ളി​ലൂ​ടെ രോ​ഹി​ത് സെ​ഞ്ചു​റി തി​ക​ച്ചു.

ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ രോ​ഹി​ത് ശ​ർ​മ​യു​ടെ 31-ാം സെ​ഞ്ചു​റി. 18.4 ഓ​വ​റി​ൽ 156 റ​ണ്‍സ് നേ​ടി​യ​ശേ​ഷ​മാ​ണ് രോ​ഹി​ത്-​ഇ​ഷാ​ൻ കി​ഷ​ൻ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് പി​രി​ഞ്ഞ​ത്. 47 പ​ന്തി​ൽ ര​ണ്ട് സി​ക്സും അ​ഞ്ച് ഫോ​റും അ​ട​ക്കം 47 റ​ണ്‍സ് നേ​ടി​യ ഇ​ഷാ​ൻ കി​ഷ​നെ റാ​ഷി​ദ് ഖാ​ൻ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. 84 പ​ന്തി​ൽ അ​ഞ്ച് സി​ക്സും 16 ഫോ​റു​മ​ട​ക്കം 131 റ​ണ്‍സു​മാ​യി രോ​ഹി​ത് ശ​ർ​മ റാ​ഷി​ദ് ഖാ​നു മു​ന്നി​ൽ ബൗ​ൾ​ഡാ​യി.

56 പ​ന്തി​ൽ 55 റ​ണ്‍സു​മാ​യി കോ​ഹ്‌​ലി​യും 23 പ​ന്തി​ൽ 25 റ​ണ്‍സു​മാ​യി ശ്രേ​യ​സ് അ​യ്യ​റും പു​റ​ത്താ​കാ​തെ​നി​ന്ന് ഇ​ന്ത്യ​യെ ജ​യ​ത്തി​ലെ​ത്തി​ച്ചു. മൂ​ന്നാം വി​ക്ക​റ്റി​ൽ കോ​ഹ്‌​ലി-​അ​യ്യ​ർ കൂ​ട്ടു​കെ​ട്ട് 56 പ​ന്തി​ൽ അ​ഭേ​ദ്യ​മാ​യ 68 റ​ണ്‍സ് നേ​ടി.

രോ​ഹി​ത് തകര്‍ത്തെറിഞ്ഞ റി​ക്കാ​ർ​ഡു​ക​ൾ

☛ ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ഒ​രു ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ വേ​ഗ​മേ​റി​യ സെ​ഞ്ചു​റി എ​ന്ന റി​ക്കാ​ർ​ഡ് രോ​ഹി​തി​നു സ്വ​ന്തം. 1983ൽ 72 ​പ​ന്തി​ൽ ക​പി​ൽ ദേ​വ് സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രേ നേ​ടി​യ റി​ക്കാ​ർ​ഡ് 63 പ​ന്തി​ൽ സെ​ഞ്ചു​റി തി​ക​ച്ച് രോ​ഹി​ത് മ​റി​ക​ട​ന്നു, ത​ക​ർ​ന്ന​ത് 40 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റി​ക്കാ​ർ​ഡ്.

☛ ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സെ​ഞ്ചു​റി എ​ന്ന സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റി​ന്‍റെ (6) റി​ക്കാ​ർ​ഡ് രോ​ഹി​ത് തി​രു​ത്തി. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ രോ​ഹി​ത്തി​ന്‍റെ ഏ​ഴാം സെ​ഞ്ചു​റി​യാ​ണ് ഇ​ന്ന​ലെ പി​റ​ന്ന​ത്.

☛ ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്കാ​യി സെ​ഞ്ചു​റി നേ​ടു​ന്ന മൂ​ന്നാ​മ​ത് ക്യാ​പ്റ്റ​നാ​യി രോ​ഹി​ത്. ക​പി​ൽ ദേ​വ് (1983), സൗ​ര​വ് ഗാം​ഗു​ലി (2003) എ​ന്നി​വ​രാ​ണ് മു​ന്പ് ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യ​ത്.


☛ ചേ​സിം​ഗി​ൽ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന വ്യ​ക്തി​ഗ​ത സ്കോ​റാ​ണ് രോ​ഹി​ത്തി​ന്‍റെ 131. 1996ൽ ​സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ നേ​ടി​യ 127 നോ​ട്ടൗ​ട്ട് ആ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ർ​ഡ്.

☛ ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ അ​തി​വേ​ഗം 1000 റ​ണ്‍സ് എ​ന്ന നേ​ട്ട​ത്തി​ലും രോ​ഹി​ത് ശ​ർ​മ​യെ​ത്തി. ഇ​ന്ത്യ​ക്കാ​യി ലോ​ക​ക​പ്പി​ൽ 1000 റ​ണ്‍സ് തി​ക​യ്ക്കു​ന്ന നാ​ലാ​മ​നാ​ണ് രോ​ഹി​ത്. സ​ച്ചി​ൻ, സൗ​ര​വ് ഗാം​ഗു​ലി, വി​രാ​ട് കോ​ഹ്‌​ലി എ​ന്നി​വ​രാ​ണ് മു​ന്പ് ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യ​ത്.

☛ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സി​ക്സ് എ​ന്ന വെ​സ്റ്റ് ഇ​ൻ​ഡീ​സ് താ​രം ക്രി​സ് ഗെ​യ്‌​ലി​ന്‍റെ റി​ക്കാ​ർ​ഡും (553) രോ​ഹി​ത് ശ​ർ​മ (555*) ഇ​ന്ന​ലെ തി​രു​ത്തി.

Related posts

Leave a Comment