സ​ഹ​യാ​ത്രി​ക​ർ​ക്ക് ശല്യമായ് മെട്രോയിലെ പ്രണയ സല്ലാപം

ന്യൂ​ഡ​ൽ​ഹി: ക​മി​താ​ക്ക​ളു​ടെ അ​തി​രു​വി​ട്ട സ​ല്ലാ​പ​ങ്ങ​ളും റീ​ൽ​സ് ഷൂ​ട്ടിം​ഗു​മെ​ല്ലാം ഡ​ൽ​ഹി മെ​ട്രോ​യി​ൽ പു​തു​മ​യ​ല്ല. ഇ​തി​നു നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തെ​ല്ലാം മ​റി​ക​ട​ന്നു​ള്ള ക​മി​താ​ക്ക​ളു​ടെ “ലീ​ല’​ക​ൾ മെ​ട്രോ​യി​ൽ പ​തി​വാ​യി അ​ര​ങ്ങേ​റു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം ഇ​ത്ത​ര​ത്തി​ൽ മെ​ട്രോ​യി​ലു​ണ്ടാ​യ സം​ഭ​വം വ​ലി​യ വി​വാ​ദ​മാ​യി. സ​ഹ​യാ​ത്രി​ക​ർ​ക്ക് അ​റ​പ്പു​ള​വാ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ക​മി​താ​ക്ക​ളു​ടെ കോ​ള​കു​ടി​യാ​ണു വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു വ​ഴി​വ​ച്ച​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​ച്ച ഇ​തി​ന്‍റെ വീ​ഡി​യോ​ക്ക് ക​ടു​ത്ത വെ​റു​പ്പാ​ണ് നെ​റ്റി​സ​ൻ​സ് പ്ര​ക​ടി​പ്പി​ച്ച​ത്.

വീ​ഡി​യോ ആ​രം​ഭി​ക്കുമ്പോൾ യു​വ​തി സീ​റ്റി​ലി​രി​ക്കു​ക​യാ​ണ്. മു​ട്ടു​കു​ത്തി​നി​ന്നു​കൊ​ണ്ട് യു​വാ​വ് കോ​ള​യു​ടെ കാ​ൻ പൊ​ട്ടി​ച്ച് യു​വ​തി​യു​ടെ വാ​യി​ലൊ​ഴി​ക്കു​ന്നു. തു​ട​ർ​ന്നു കാ​മു​കി ശീ​ത​ള​പാ​നീ​യം കാ​മു​ക​ന്‍റെ വാ​യി​ലേ​ക്കു തു​പ്പു​ന്നു.

കാ​മു​ക​ൻ കു​റ​ച്ചു കു​ടി​ച്ച​തി​നു​ശേ​ഷം കാ​മു​കി​യു​ടെ വാ​യി​ലേ​ക്കു തി​രി​ച്ചു തു​പ്പി​യൊ​ഴി​ക്കു​ന്നു. വീ​ണ്ടും കാ​മു​കി കാ​മു​ക​ന്‍റെ വാ​യി​ലേ​ക്കു കോ​ള തു​പ്പു​ന്നു. സ​ഹ​യാ​ത്രി​ക​രു​ണ്ടെ​ന്ന ബോ​ധം പോ​ലു​മി​ല്ലാ​തെ​യാ​ണ് പ്ര​ണ​യ​ജോ​ഡി​ക​ളു​ടെ വീ​ഡി​യോ ചി​ത്രീ​ക​ര​ണം.

ഇ​വ​രു​ടെ​ത​ന്നെ മ​റ്റൊ​രു വീ​ഡി​യോ​യും കു​പ്ര​സി​ദ്ധ​മാ​ണ്. മെ​ട്രോ​യി​ൽ​ത്ത​ന്നെ ചി​ത്രീ​ക​രി​ച്ച​താ​ണ് ആ ​വീ​ഡി​യോ​യും. കാ​മു​ക​ന്‍റെ മ​ടി​യി​ൽ വാ​യ് തു​റ​ന്നു​പി​ടി​ച്ചു​കി​ട​ക്കു​ക​യാ​ണ് കാ​മു​കി. കാ​മു​ക​ൻ കാ​മു​കി​യു​ടെ വാ​യി​ലേ​ക്ക് നൂ​ഡി​ൽ​സ് ഇ​ടു​ന്നു.

എ​ന്നി​ട്ട് കാ​മു​കി​യു​ടെ വാ​യി​ൽ​നി​ന്ന് സ്പൂ​ൺ ഉ​പ​യോ​ഗി​ച്ച് നൂ​ഡി​ൽ​സ് കോ​രി​യെ​ടു​ത്തു തി​ന്നു​ന്നു. പൊ​തു​ഗ​താ​ഗ​ത​ത്തി​ന്‍റെ ദു​ര​വ​സ്ഥ എ​ത്ര​മാ​ത്ര​മെ​ന്ന് ഈ ​സം​ഭ​വ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്നു.

Related posts

Leave a Comment