തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഏവരുടേയും പ്രിയപ്പെട്ട താരജോഡികളായിരുന്നു നാഗചൈതന്യയും സാമന്ത റൂത്ത് പ്രഭുവും. 2017 ല്‍ ആണ് ഇരുവരും വിവാഹിതരാകുന്നത്. എന്നാല്‍ ബന്ധം അധികകാലം നീണ്ടുനിന്നില്ല.
2021 ല്‍ നാഗചൈതന്യയും സാമന്ത റൂത്ത് പ്രഭുവും വേര്‍പിരിയുകയായിരുന്നു. തങ്ങളുടെ ബന്ധം തകരാനുള്ള കാരണം ഇരുവരും ഇതുവരെ പുറത്ത് പറഞ്ഞിട്ടില്ല. അടുത്തയിടെ സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പുറത്ത് വന്നിരുന്നു.
വിവാഹ മോചനത്തിനുശേഷവും നാഗചൈത്യനയുടെ പേര് തന്റെ ശരീരത്തില്‍ ടാറ്റൂ ചെയ്തത് സാമന്ത മായ്ച്ചിരുന്നില്ല. ഇതും അഭ്യൂഹങ്ങള്‍ക്ക് കാരണമായി. എന്നാല്‍ ഇതിനാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.
തന്റെ ഏറ്റവും പുതിയ ഫോട്ടോകളിലൂടെ നാഗചൈതന്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നുവെന്ന വാര്‍ത്തകളെ തള്ളിക്കളയുകയാണ് സാമന്ത. തന്റെ ദുബായ് യാത്രയുടെ ഫോട്ടോയിലൂടെ നാഗ ചൈതന്യയുടെ പേരു ടാറ്റൂ ചെയ്തതു നീക്കം ചെയ്തതായി സാമന്ത വെളിപ്പെടുത്തി.
നാഗചൈതന്യയുമായി ബന്ധത്തിലായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വിളിപ്പേര് തന്റെ വാരിയെല്ലിന്റെ ഭാഗത്ത് സാമന്ത ടാറ്റൂ ചെയ്തിരുന്നു. ഇത് കൂടാതെ നാഗചൈതന്യയോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തുന്ന രണ്ട് ടാറ്റൂകള്‍ കൂടി സമാന്തയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു.
ഈ വര്‍ഷം ഏപ്രിലില്‍ പ്രിയങ്ക ചോപ്രയുടെ സിറ്റാഡലിന്റെ ലണ്ടന്‍ പ്രീമിയറില്‍ സാമന്ത പങ്കെടുത്തപ്പോഴും ഈ ടാറ്റൂ ദൃശ്യമായിരുന്നു. എന്നാല്‍ പുതിയ ഫോട്ടോകളില്‍ ടാറ്റൂ ഇല്ല. കഴിഞ്ഞ വര്‍ഷം ടാറ്റൂ ചെയ്തതില്‍ പശ്ചാത്താപമുണ്ടെന്ന് സാമന്ത സൂചിപ്പിച്ചിരുന്നു. ടാറ്റൂകളെക്കുറിച്ച് നടിയോട് ചോദിച്ചപ്പോള്‍ തനിക്ക് ചെറുപ്പക്കാരോട് ഉപദേശിക്കാനുള്ളത് ഒരിക്കലും എന്നന്നേക്കുമായി ടാറ്റൂ ചെയ്യരുത് എന്നായിരുന്നു.