കൂത്തുപറമ്പ്: ബാങ്കിൽ അടയ്ക്കേണ്ട ലോൺ കുടിശിക വാങ്ങാൻ വീട്ടിലെത്തിയ ബാങ്ക് ജീവനക്കാരൻ വീട്ടിലെ സ്ത്രീയുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു.
കൂത്തുപറമ്പ് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ജീവനക്കാരൻ കൈവേലിക്കൽ സ്വദേശിയുടെ പേരിലാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്തത്.
ഇന്നലെ പഴയ നിരത്തിലെ വീട്ടിൽ എത്തിയപ്പോൾ ജാമ്യക്കാരൻ എന്ന നിലയിൽ ഭർത്താവിന്റെ പേരിൽ വന്ന നോട്ടീസ് ഒപ്പിട്ടു കൈപ്പറ്റുന്നതിനിടെ സ്ത്രീയുടെ ഫോട്ടോ എടുത്തുവെന്നാണ് പരാതി.