ഇടുക്കി: വീട്ടില്‍ ഉറങ്ങിക്കിടന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭാര്യാ സഹോദരനടക്കം ഏഴ് പേര് പിടിയില്‍.
സെപ്റ്റംബര്‍ 16ന് വണ്ടിപ്പെരിയാര്‍ വള്ളക്കടവിലാണ് സംഭവമുണ്ടായത്. വള്ളക്കടവ് കുരിശുംമൂട് കിരികിണ്ണംചിറയില് അബ്ബാസിനെയാണ് ഇവര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഭാര്യയുടെ നിര്‍ദേശപ്രകാരമാണ് വധശ്രമമെന്ന് പോലീസ് വ്യക്തമാക്കി. പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി അഞ്ച് പാറ വീട്ടില്‍ ശിവപ്രസാദ്, പള്ളുരുത്തി നമ്പ്യാര്‍മഠം ഭാഗത്ത് ആനക്കുഴി പറമ്പില്‍ ഷാഹുല്‍ ഹമീദ്, ഫോര്‍ട്ട് കൊച്ചി ഇരവേലി ഭാഗത്ത് ഷെമീര്‍ എന്നിവരെക്കൂടി കേസില്‍ പിടികൂടിയിട്ടുണ്ട്. അബ്ബാസിന്റെ ഭാര്യ അഷീറ ബീവിയുടെ സഹോദരനാണ് ഷാഹുല്‍ ഹമീദ്.
ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ കോയമ്പത്തൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് പിടികൂടിയതെന്ന് വണ്ടിപ്പെരിയാര്‍ പോലീസ് അറിയിച്ചു.
കേസില്‍ അബ്ബാസിന്റെ ഭാര്യ, മകന് മുഹമ്മദ് ഹസ്സന്, പള്ളുരുത്തി സ്വദേശികളായ അനീഷ് ബാബു, ഷഹീര്‍ എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.
അഷീറയുടെ സഹോദരനായ ഷാഹുലാണ് കൃത്യം നടത്താന്‍ ഗൂഢാലോചന നടത്തുകയും പ്രതികള്‍ക്ക് പണം നല്‍കുകയും ചെയ്തതെന്ന് പോലീസ് അറിയിച്ചു.