ഓർമയിലെന്നും; അച്ഛന്‍റെ ഓർമകൾക്ക് മുൻപിൽ മക്കളുടെ ഈ ​വ​ലി​യ ന​ന്മ​യ്ക്ക്‌ ബി​ഗ്‌ സ​ല്യൂ​ട്ട്‌; കുറിപ്പുമായി എം.ബി.രാജേഷ്

ചി​ല വാ​ർ​ത്ത​ക​ൾ വാ​യി​ക്കു​മ്പോ​ൾ ത​ന്നെ ക​ണ്ണും മ​ന​സും നി​റ​യാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു വാ​ർ​ത്ത​യാ​ണ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എം.​ബി.​രാ​ജേ​ഷ് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ച​ത്.

മു​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്‌ മ​ന്ത്രി പ്രൊ​ഫ. സി ​ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ പി​താ​വ് പാ​ലി​യ​ക്ക​ര പീ​താം​ബ​ര​ൻ ക​ർ​ത്താ അ​ന്ത​രി​ച്ച​ത്‌ കഴിഞ്ഞ ദിവസമാണ്.

പി​താ​വി​ന്‍റെ മ​ര​ണ​ശേ​ഷം അ​ദ്ദേ​ഹ​ത്തോ​ടു​ള്ള സ്മ​ര​ണാ​ർ​ഥം നെ​ന്മ​ണി​ക്ക​ര പ​ഞ്ചാ​യ​ത്ത്‌ പ​രി​ധി​യി​ലെ 14 കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തെ ഭ​ക്ഷ​ണം ന​ൽ​കാ​ൻ മ​ക്ക​ൾ തീ​രു​മാ​നി​ച്ചു. പു​തു​ക്കാ​ട് പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് സെന്‍ററി​ന് 5 ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി 25000 രൂ​പ​യും ന​ൽ​കി​.

സ​ർ​ക്കാ​രി​ന്‍റെ അ​തി​ദ​രി​ദ്ര​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത്‌ ആ​ണ് നെ​ന്മ​ണി​ക്ക​ര. അ​ച്ഛ​ന്‍റെ ഓ​ർ​മ്മ​യ്‌​ക്കാ​യി മ​ക്ക​ൾ കാ​ട്ടി​യ ഈ ​വ​ലി​യ ന​ന്മ​യ്ക്ക്‌ ബി​ഗ്‌ സ​ല്യൂ​ട്ട്‌ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഈ ​സ​ന്തോ​ഷ വാ​ർ​ത്ത എം.​ബി.​രാ​ജേ​ഷ് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ച​ത്.

എം.​ബി.​രാ​ജേ​ഷി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്…
അ​ച്ഛ​ന്‍റെ ഓ​ർ​മ്മ​യ്‌​ക്കാ​യി മ​ക്ക​ൾ കാ​ട്ടി​യ ഈ ​വ​ലി​യ ന​ന്മ​യ്ക്ക്‌ ബി​ഗ്‌ സ​ല്യൂ​ട്ട്‌. അ​ച്ഛ​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ അ​തി​ദ​രി​ദ്ര​ർ​ക്കും ഒ​രു വ​ർ​ഷം ഭ​ക്ഷ​ണം ന​ൽ​കാ​നാ​ണ്‌ മ​ക്ക​ൾ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്‌.

ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ്‌ റി​ട്ട​യേ​ർ​ഡ്‌ അ​ധ്യാ​പ​ക​നാ​യ പാ​ലി​യ​ക്ക​ര പീ​താം​ബ​ര​ൻ ക​ർ​ത്താ അ​ന്ത​രി​ച്ച​ത്‌. സ​ർ​ക്കാ​രി​ന്‍റെ അ​തി​ദ​രി​ദ്ര​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട നെ​ന്മ​ണി​ക്ക​ര പ​ഞ്ചാ​യ​ത്ത്‌ പ​രി​ധി​യി​ലെ 14 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ്‌ ഒ​രു വ​ർ​ഷ​ത്തെ ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്‌.

മ​ക്ക​ളാ​യ മു​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്‌ മ​ന്ത്രി പ്രൊ​ഫ. സി ​ര​വീ​ന്ദ്ര​നാ​ഥ്, ശ്രീ​പാ​ർ​വ്വ​തി, ജ​യ​ശ്രീ, മു​കു​ന്ദ​നു​ണ്ണി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്‌ ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്‌.

ഇ​വ​രെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‌ വേ​ണ്ടി ഹൃ​ദ​യ​പൂ​ർ​വ്വം അ​ഭി​വാ​ദ്യം ചെ​യ്യു​ക​യാ​ണ്‌. നാ​ട്ടി​ലെ വ​യ​റെ​രി​യു​ന്ന​വ​രു​ടെ വി​ശ​പ്പ​ട​ക്കു​ന്ന​താ​ണ്‌ മ​ര​ണാ​ന​ന്ത​രം അ​ച്ഛ​നു​ള്ള സ്നേ​ഹ​സ​മ്മാ​ന​മെ​ന്ന ഈ ​തീ​രു​മാ​നം അ​നു​ക​ര​ണീ​യ​വും അ​ഭി​ന​ന്ദ​നാ​ർ​ഹ​വു​മാ​ണ്‌.

ഭ​ക്ഷ​ണം ന​ൽ​കാ​ൻ ആ​വ​ശ്യ​മാ​യി ക​ണ​ക്കാ​ക്കി​യ തു​ക പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ ടി ​എ​സ്‌ ബൈ​ജു ഏ​റ്റു​വാ​ങ്ങി.

പു​തു​ക്കാ​ട് പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് സെന്‍ററി​ന് 5 ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി 25000 രൂ​പ​യും ന​ൽ​കി​യി​ട്ടു​ണ്ട്‌.

ചി​റ​റ്റി​ശ്ശേ​രി ദ​യ സ​ദ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണ​ത്തി​നും വ​സ്ത്ര​ത്തി​നു​മാ​യി 10,000 രൂ​പ​യും കൈ​മാ​റി.

പ​ന്ത​ല്ലൂ​ർ ജ​ന​ത യു​പി സ്കൂ​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ് ഏ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 50,000 രൂ​പ​യാ​ണ്‌ ന​ൽ​കി​യ​ത്‌. പ്രൊ​ഫ. സി ​ര​വീ​ന്ദ്ര​നാ​ഥ്‌ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്‌ ഒ​രി​ക്ക​ൽ​ക്കൂ​ടി അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം.

Related posts

Leave a Comment