കല്‍പ്പറ്റ: പീഡനത്തിന് ഇരയായ പതിനാലുകാരി പ്രസവിച്ചു. സംഭവത്തില്‍ അയല്‍വാസിയായ 56കാരനെ അറസ്റ്റുചെയ്തു.
വയനാട്ടിലെ ഒരു പോലീസ് സ്റ്റേഷന് പരിധിയിലാണ് ഇരയും പ്രതിയും. വിദ്യാര്‍ഥിനിയായ പതിനാലുകാരിയാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. പോക്സോ നിയമത്തിലേതടക്കം വകുപ്പുകള്‍ പ്രകാരമാണ് അയല്‍വാസിക്കെതിരേ കേസ്.
ഇയാള്‍ റിമാന്‍ഡിലാണ്. വയറുവേദനയെത്തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയെ പരിശോധിച്ചപ്പോഴാണ് ഒമ്പതുമാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്.