ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിൽ കാണാതായ എട്ട് വയസുകാരിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. രണ്ട് ദിവസം മുമ്പാണ് പെൺകുട്ടിയെ കാണാതായത്.
പിന്നാലെ പെൺകുട്ടിയുടെ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മാവൻ കരൺ സോണിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
പെൺകുട്ടിയുടെ അമ്മ മക്കളോടൊപ്പം കഴിഞ്ഞ ഒന്നര മാസമായി സോണിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.
ഇയാളും പെൺകുട്ടിയുടെ അമ്മയും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നു. ഇതെ തുടർന്നുള്ള പക ആകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ ഇയാളെ അറസ്റ്റ് ചെയ്തു.