സന്തോഷത്തിന്‍റെ പെട്ടി തുറന്നപ്പോൾ; നാട്ടിൽ നിന്നും സുഹൃത്തുക്കൾ കൊണ്ടുവന്ന ഇന്ത്യൻ ലഘുഭക്ഷണങ്ങൾ കണ്ട് ഞെട്ടി ദമ്പതികൾ

വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​യ്ക്കാ​രോ​ട് ഏ​റ്റ​വും കൂ​ടു​ത​ൽ വേ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ന്താ​ണെ​ന്ന് ചോ​ദി​ച്ചാ​ൽ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും പ​റ​യു​ന്ന​ത് ഭ​ക്ഷ​ണ​ത്തി​ന്‍റെ കാ​ര്യ​മാ​യി​രി​ക്കും. നാ​ട്ടി​ലേ​ക്ക് സു​ഹൃ​ത്തു​ക്ക​ൾ പോ​കു​മ്പോ​ൾ അ​വ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​തും രു​ചി​യു​ള്ള നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ മ​ട​ങ്ങി വ​രു​മ്പോ​ൾ കൊ​ണ്ടു​വ​രാ​നാ​യി​രി​ക്കും. 

ഇങ്ങനെ ​ദമ്പ​തി​ക​ൾ ത​ങ്ങ​ളു​ടെ നാ​ട്ടി​ൽ നി​ന്ന് മ​ട​ങ്ങി​വ​രു​മ്പോ​ൾ ഇ​ന്ത്യ​ൻ മ​സാ​ല​ക​ളും ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളും കൊ​ണ്ടു​വ​രാ​ൻ സു​ഹൃ​ത്തു​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു സ്യൂ​ട്ട്കേ​സ് നി​റ​യെ ഇ​ന്ത്യ​ൽ മ​സാ​ല​ക​ളും ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളും ല​ഭി​ച്ച​തി​ന് ശേ​ഷം ഉ​ണ്ടാ​കു​ന്ന അ​വ​രു​ടെ ആ​വേ​ശ​ത്തി​ന്‍റെ ഒ​രു നേ​ർ​ക്കാ​ഴ്ച​യാ​ണ് ഇ​പ്പോ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വൈ​റ​ലാ​കു​ന്ന​ വീഡിയോ. 

ദ​മ്പ​തി​ക​ളാ​യ ക​രി​ഷ്മ​യും റി​ക്കി​നും ത​ങ്ങ​ളു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ചു. ഈ ​ര​ണ്ട് മും​ബൈ​ക്കാ​രും ല​ണ്ട​നി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.  അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ൾ ഇ​ന്ത്യ​യി​ൽ നി​ന്ന് വ​രു​മ്പോ​ൾ  കൊ​ണ്ടു​വ​രാ​നു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ ഒ​രു ലി​സ്റ്റ് മു​ഴു​വ​ൻ അ​വ​ർ​ക്ക് കൈ​മാ​റി. ഒ​രു സ്യൂ​ട്ട്‌​കേ​സി​ൽ നി​ര​വ​ധി സാ​ധ​ന​ങ്ങ​ളാ​ണ് ദ​മ്പ​തി​ക​ൾ​ക്ക് ല​ഭി​ച്ച​ത്. 

ക​രി​ഷ്മ സ്യൂ​ട്ട്കേ​സ് തു​റ​ന്ന നി​മി​ഷം എ​ണ്ണ​മ​റ്റ പ​ല​ഹാ​ര​ങ്ങ​ൾ ഒ​ന്നി​നു മു​ക​ളി​ൽ ഒ​ന്നാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത് ക​ണ്ടു. ഗ​രം മ​സാ​ല​യു​ടെ ഒ​ന്നി​ല​ധി​കം കു​പ്പി​ക​ൾ വീ​ഡി​യോ​യു​ടെ ഹൈ​ലൈ​റ്റ് ആ​യി മാ​റി. മാ​ഗി​യു​ടെ ഒ​രു വ​ലി​യ ഫാ​മി​ലി പാ​ക്കും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

കു​ർ​കു​റെ, ലെ​യ്‌​സ് തു​ട​ങ്ങി​യ പാ​ക്ക​റ്റ് സ്‌​നാ​ക്‌​സും അ​വ​ർ​ക്ക് ല​ഭി​ച്ചു. വീ​ഡി​യോ​യ്‌​ക്കൊ​പ്പ​മു​ള്ള അ​ടി​ക്കു​റി​പ്പ് ഇ​ങ്ങ​നെ​യാ​ണ്: “എ​നി​ക്ക് ഗ​രം മ​സാ​ല ല​ഭി​ച്ചു! ഞ​ങ്ങ​ൾ​ക്ക് സ​ന്തോ​ഷം നി​റ​ഞ്ഞ ഒ​രു സ്യൂ​ട്ട്കേ​സ് കൊ​ണ്ടു​വ​ന്ന​തി​ന് ദേ​വാ​ൻ​ഷി​ക്കും കേ​ശ​വ് മ​ർ​ദ​യ്ക്കും ന​ന്ദി!” വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​ൽ​ക്ഷ​ണം ഹി​റ്റാ​യി​രു​ന്നു​വെ​ന്ന് പ​റ​യേ​ണ്ട​തി​ല്ല​ല്ലോ.

വീ​ഡി​യോ​യോ​ട് ആ​ളു​ക​ൾ പെ​ട്ടെ​ന്ന് പ്ര​തി​ക​രി​ക്കു​ക​യും ക​മ​ന്‍റി​ടു​ക​യും ചെ​യ്തു. ചി​ല​ർ ഇ​ന്ത്യ​ൻ ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളോ​ടു​ള്ള ആ​വേ​ശം ആ​പേ​ക്ഷി​ക​മാ​ണെ​ന്ന് പറഞ്ഞപ്പോൾ, മ​റ്റു​ള്ള​വ​ർ അ​വ ഇ​പ്പോ​ൾ വി​ദേ​ശ​ത്തും എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി. “ഇ​തെ​ല്ലാം ഇ​ന്ത്യ​ൻ പ​ല​ച​ര​ക്ക് ക​ട​ക​ളി​ൽ ല​ഭ്യ​മാ​ണ്. വീ​ട്ടി​ൽ ഉ​ണ്ടാ​ക്കി​യ ഭ​ക്ഷ​ണ​മോ മ​സാ​ല​യോ ഞാ​ൻ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു; എ​ന്താ​യാ​ലും, കൊ​ള്ളാം.” ഒ​രാ​ൾ പ​റ​ഞ്ഞു.

ഇ​ന്ത്യക്കാർ​ പ​ണ​ത്തി​ന് വേ​ണ്ടി നാ​ടു​വി​ടു​ന്ന​തും ഇ​പ്പോ​ഴും അ​വി​ടെ ഇ​ന്ത്യ​ൻ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത​തും, ഞ​ങ്ങ​ൾ പ​തി​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഞ​ങ്ങ​ളു​ടെ ഇ​ന്ത്യ​ൻ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളോ​ട് ആ​വേ​ശം കാ​ണി​ക്കു​ന്ന​തും കാ​ണു​ന്ന​ത് വ​ള​രെ ത​മാ​ശ​യാ​ണെ​ന്നാ​ണ് മ​റ്റൊ​രു ക​മ​ന്‍റ്. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

Related posts

Leave a Comment