കോട്ടയം: ബസ് ജീവനക്കാരനായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പുറപ്പുഴ മഠം ഭാഗത്ത് നീരൊഴുക്കില്‍ എന്‍.എം. ജോണ്‍ (57) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും ബസ് ജീവനക്കാരനായ സുഹൃത്തും ചേര്‍ന്ന് കഴിഞ്ഞമാസം 29നു വൈകിട്ട് നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ വച്ച് മറ്റൊരു ബസിലെ ജീവനക്കാരനായ യുവാവിനെ ആക്രമിക്കുകയായിരുന്നു.
ഇയാള്‍ക്ക് യുവാവിനോട് മുന്‍ വൈരാഗ്യമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ യുവാവിനെ ആക്രമിച്ചത്.പരാതിയെത്തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളുടെ സുഹൃത്തായ സച്ചിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കണ്ണൂരില്നിന്നാണു പിടികൂടുന്നത്.
പ്രതിക്ക് തൊടുപുഴ, കരിങ്കുന്നം, മണര്‍കാട്, അയര്‍ക്കുന്നം എന്നീ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുണ്ട്.