മിനി ബസ് കണ്ടെയ്നറിലിടിച്ച് 12 മരണം; 23പേർക്ക് പരിക്ക്

മ​ഹാ​രാ​ഷ്ട്ര​യി​ലെ ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​ർ ജി​ല്ല​യി​ലെ സ​മൃ​ദ്ധി എ​ക്‌​സ്‌​പ്ര​സ് വേ​യി​ൽ മി​നി ബ​സ് ക​ണ്ടെ​യ്ന​റി​ലി​ടി​ച്ച് 12 മ​ര​ണം. അ​പ​ക​ട​ത്തി​ൽ 23പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.  

സ്വ​കാ​ര്യ ബ​സി​ൽ 35 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മും​ബൈ​യി​ൽ നി​ന്ന് 350 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ജി​ല്ല​യി​ലെ എ​ക്‌​സ്പ്ര​സ് വേ​യി​ലെ വൈ​ജാ​പൂ​ർ പ്ര​ദേ​ശ​ത്ത് പു​ല​ർ​ച്ചെ 12.30 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ബ​സ് പി​ന്നി​ൽ നി​ന്ന് ക​ണ്ടെ​യ്‌​ന​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 

12 യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഇ​വ​രി​ൽ അ​ഞ്ച് പു​രു​ഷ​ന്മാ​രും ആ​റ് സ്ത്രീ​ക​ളും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രു പെ​ൺ​കു​ട്ടി​യു​മു​ണ്ട്. പ​രി​ക്കേ​റ്റ 23 പേ​രെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

Related posts

Leave a Comment