ആവേശം കുറയ്ക്കാതെ; ഇന്ത്യ Vs പാക്കിസ്ഥാൻ മത്സരത്തിനിടെ കുടുംബം ഓർഡർ ചെയ്തത് 70 യൂണിറ്റ് ബിരിയാണി

ഇ​ന്ന​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ ഏ​ക​ദി​ന ലോ​ക​ക​പ്പ് ​മത്സ​ര​ത്തി​ന്‍റെ ആ​വേ​ശ​ത്തി​നി​ട​യി​ൽ  നി​ര​വ​ധി ആ​ളു​ക​ൾ വി​വി​ധ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ഓ​ർ​ഡ​ർ ചെ​യ്തു. ഇ​പ്പോ​ൾ ഓ​ൺ​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി ആ​പ്ലി​ക്കേ​ഷ​നാ​യ സ്വി​ഗി സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ എ​ത്തി ഒ​രു കു​ടും​ബം ഒ​റ്റ​യ​ടി​ക്ക് 70 ബി​രി​യാ​ണി​ക​ൾ ഓ​ർ​ഡ​ർ ചെ​യ്ത​താ​യി ഉ​പ​യോ​ക്താ​ക്ക​ളെ അ​റി​യി​ച്ചു. 

“ച​ണ്ഡീ​ഗ​ഡി​ലെ ഒ​രു വീ​ട്ടു​കാ​ർ ഒ​റ്റ​യ​ടി​ക്ക് ഓ​ർ​ഡ​ർ ചെ​യ്ത 70 ബി​രി​യാ​ണി​ക​ൾ, ആ​രാ​ണ് വി​ജ​യി​ച്ച​തെ​ന്ന് അ​വ​ർ​ക്ക് ഇ​തി​ന​കം അ​റി​യാ​മെ​ന്ന് തോ​ന്നു​ന്നു”. ഫു​ഡ് ഡെ​ലി​വ​റി ആ​പ്പ് എക്സിൽ എ​ഴു​തി. ഒ​രു മാ​സം മു​മ്പ് ശ്രീ​ല​ങ്ക​യി​ൽ ന​ട​ന്ന ഇ​ന്ത്യ-​പാ​കി​സ്ഥാ​ൻ ഏ​ഷ്യാ ക​പ്പ് മ​ത്സ​ര​ത്തി​നി​ടെ സ്വി​ഗ്ഗി ഉ​പ​യോ​ക്താ​വ് 62 യൂ​ണി​റ്റ് ബി​രി​യാ​ണി ഓ​ർ​ഡ​ർ ചെ​യ്തി​രു​ന്നു.

എന്നാൽ 2023 ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ വി​ജ​യ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ടീമിനെ അ​ഭി​ന​ന്ദിച്ചു.

“ഈ ​ച​രി​ത്ര വി​ജ​യ​ത്തി​ൽ ടീം ​ഇ​ന്ത്യ​യെ ഞാ​ൻ അ​ഭി​ന​ന്ദി​ക്കു​ന്നു,” മും​ബൈ​യി​ലെ എ​ൻ​എം​എ​സി​സി​യി​ൽ ന​ട​ന്ന 141-ാമ​ത് ഐ​ഒ​സി സെ​ഷ​നി​ലെ മു​ഖ്യ പ്ര​സം​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ​റ​ഞ്ഞു.

 

Related posts

Leave a Comment