സംസ്ഥാനത്ത് മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. എല്ലാ കോൺഗ്രസ് പ്രവർത്തകരും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം നിർദേശിച്ചു.
കെ.സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്…
ഒരു മഴ കൊണ്ട് തന്നെ തിരുവനന്തപുരത്തിന്റെ പല പ്രദേശങ്ങളും വെള്ളക്കെട്ടിൽ മുങ്ങിയിരിക്കുകയാണ് 2018ലെ പ്രളയ ശേഷവും പിണറായി വിജയന്റെ സർക്കാർ ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഓരോ മഴയ്ക്ക് ശേഷവും കേരളം കണ്ടു കൊണ്ടിരിക്കുന്നത്.
നോക്കുകുത്തിയായി നിൽക്കുന്ന സിപിഎം ഭരണകൂടങ്ങളെ കുറ്റം പറഞ്ഞുകൊണ്ടിരിക്കേണ്ട സമയമല്ലാത്തതിനാൽ എന്റെ പ്രിയപ്പെട്ട പ്രവർത്തകർ ജനങ്ങളെ സഹായിക്കുവാനായി മുന്നിട്ടിറങ്ങുക. ജനങ്ങളുടെ ദുരിതം ലഘൂകരിക്കുവാൻ ആവുന്നതൊക്കെയും ചെയ്യുകയെന്നും അദ്ദേഹം കൂട്ടി ചേർത്തു.