വിഴിഞ്ഞത്ത് ആദ്യമെത്തിയ ചൈനീസ് കപ്പലിനെ വരവേറ്റ് മുഖ്യമന്ത്രി പിണറായി വിജയന്. വാട്ടര്‍ സല്ല്യൂട്ട് നല്കി കപ്പലിനെ ബര്‍ത്തിലേക്ക് സ്വീകരിച്ചു. കപ്പലിനെ ഔദ്യോഗികമായി ബെര്‍ത്തിലെത്തിക്കുന്ന മൂറിങ് ചടങ്ങുകള്‍ നടന്നു.
നാല് മണിക്ക് നടന്ന ചടങ്ങില്‍ കേന്ദ്ര ഷിപ്പിംഗ്, വാട്ടര്‍വേയ്സ്-ആയുഷ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യ അതിഥി ആയി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിച്ചു.
കേന്ദ്രമന്ത്രി വി. മുരളീധരന്, മന്ത്രിമാരായ വി.ശിവന്‍കുട്ടി, കെ.രാജന്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, ശശി തരൂര്‍ എം.പി. എം.വിന്‍സെന്റ് എം.എല്‍.എ., മേയര്‍ ആര്യാ രാജേന്ദ്രന്, ചീഫ് സെക്രട്ടറി ഡോ. വി.വേണു, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് ചെയര്മാന് കരണ്‍ അദാനി, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഒ. രാജേഷ് ഝാ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വ്യാഴാഴ്ചയാണ് തുറമുഖത്ത് സ്ഥാപിക്കാനുളള മൂന്ന് ക്രെയ്നുകളുമായി ചൈനയില്‍ നിന്നുളള ഷെന്‍ഹുവായ് എത്തിയത്. 100 മീറ്റര്‍ ഉയരവും 60 മീറ്ററോളം കടലിലേക്ക് തളളി നില്ക്കുന്നതുമായ സൂപ്പര്‍ പോസറ്റ് പനാമക്സ് ക്രെയ്നും 30 മീറ്റര്‍ ഉയരാനുളള രണ്ട് ഷോര്‍ ക്രെയ്നുമാണ് കപ്പലില്‍ എത്തിച്ചത്.
അദാനി ഗ്രൂപ്പുമായി 2015 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് 7700 കോടിയുടെ പൊതു-സ്വകാര്യ പദ്ധതിയായി വിഴിഞ്ഞം തുറമുഖത്തിന് കരാറൊപ്പിട്ടത്.