ഉദ്ഘാടന പരിപാടിയിൽ ആളില്ലാത്തതിനാൽ ക്ഷുഭിതനായി വേദി വിട്ട് എംഎൽഎ എം.എം മണി. കരുണാപുരം ഗ്രാമപഞ്ചായത്തിലെ പുതുതായി പണികഴിപ്പിച്ച ഓപ്പൺ സ്റ്റേജിന്റെ ഉദ്ഘാടനവും കേരളോത്സവത്തിന്റെ സമാപന സമ്മേളനവും നടക്കുന്ന വേദിയിലാണ്സംഭവം.
എന്നാൽ പത്തില്‍ താഴെ ആളുകള്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്. ആളുകൾ കുറയാനുള്ള കാരണമാണ് എം.എം മണിയെ പ്രകോപിപ്പിച്ചത്.
പേരിന് ഉദ്ഘാടനം നടത്തിയെന്നുവരുത്തി തീർത്ത് മണി ഉടന്‍ തന്നെ വേദി വിട്ടു. അതേസമയം എം.എം മണി പറഞ്ഞതുകൊണ്ടാണ് ചടങ്ങ് നേരത്തെ ആക്കിയത്. ആതാണ് ആളുകള്‍ കുറയാന്‍ കാരണമെന്ന് സംഘാടകര്‍ പറഞ്ഞു.
ആറ് മണിക്ക് നടക്കേണ്ട പരിപാടി അഞ്ചേകാലിന് തുടങ്ങേണ്ടി വന്നാൽ ആരെങ്കിലും വരുമോ എന്നാണ് പ്രഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിന്‍സിന്റെ ചോദ്യം. ആളെകൂട്ടാതെ എവിടെ പരിപാടി നടത്തിയാലും എതിര്‍ക്കുമെന്ന് എം.എം മണി പറഞ്ഞു.