മെട്രോയിൽ പ്രണയസല്ലാപം നടത്തിയ കമിതാക്കളുടെ വീഡിയോ സമീപകാലങ്ങളിൽ വൈറലായിരുന്നു. എന്നാൽ കാറിന്റെ സൺറൂഫിൽ നിന്ന് ദമ്പതികൾ ചുംബിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഹൈദരാബാദിലെ പിവി നരസിംഹ റാവു എക്സ്പ്രസ്വേയിൽ കാർ അതിവേഗം നീങ്ങുമ്പോൾ ഇരുവരും ചുംബിക്കുകയാണ്. വീഡിയോയോട് പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
വീഡിയോയിൽ വെളുത്ത ടീ-ഷർട്ട് ധരിച്ച പുരുഷൻ, KIA സെൽറ്റോസിന്റെ സൺറൂഫിൽ നിന്ന് സ്ത്രീയെ നിരവധി തവണ ചുംബിക്കുന്നത് കാണാം.
കൂടാതെ ഇരുവരും പരസ്പരം സംസാരിക്കുന്നതും കാറിൽ നിന്നുള്ള കാഴ്ചകൾ ആസ്വദിക്കുന്നുമുണ്ട്. കുറച്ച് നിമിഷങ്ങൾക്ക് ശേഷം അവൻ കൈ ഉയർത്തി ആകാശത്തേക്ക് ആംഗ്യം കാണിക്കുന്നു.
വീഡിയോ ഓൺലൈനിൽ പങ്കുവെച്ചതുമുതൽ, നിരവധി ആളുകളെ പ്രകോപിപ്പിച്ചിട്ടുണ്ട്.
അവർ ദമ്പതികൾക്കെതിരെ നടപടിയെടുക്കാൻ അധികാരികളോട് ആവശ്യപ്പെടുന്നു. പൊതു സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ചില ഉപയോക്താക്കൾ ഉന്നയിച്ചിട്ടുണ്ട്.
‘ഹൈദരാബാദിന്റെ വികസന പ്രക്രിയയിൽ നിങ്ങൾ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്, അടിസ്ഥാന ധാർമ്മികത, തത്ത്വങ്ങൾ, നല്ല സാമൂഹിക പെരുമാറ്റം എന്നിവ നഷ്ടപ്പെട്ടു. നമ്മുടെ സംസ്കാരം നിലനിർത്തണം. ക്രമസമാധാനം പ്രശ്നമായ്ക്കൊണ്ടിരിക്കുകയാണ്’ എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.
എന്നാൽ മറ്റൊരു വിഭാഗം ആളുകൾ ദമ്പതികൾക്ക് പിന്തുണയുമായി എത്തി. ഇവർ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എന്നാൽ സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടതെന്നും പറഞ്ഞു. അവർ മറ്റുള്ളവരെ ശല്യപ്പെടുത്തുന്നില്ല, നിങ്ങൾ മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടേണ്ടതില്ലന്നുമാണ് വന്നിരിക്കുന്ന മറ്റൊരു കമന്റ്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക