ചെറുതുരുത്തി (തൃശൂർ): ചെറുതുരുത്തിയിൽ വീട് കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 40 പവൻ സ്വർണം കവർന്നു. മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് ആളില്ലാത്ത സമയത്ത് കവർച്ച നടന്നത്.
ബന്ധുവിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാൻ ശനിയാഴ്ച മുസ്തഫയും കുടുംബവും പോയിരുന്നു. ഇന്നലെ രാത്രിയോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന കാര്യം വീട്ടുകാർ അറിയുന്നത്.
ശനിയാഴ്ച രാത്രിയാകാം കവർച്ച നടന്നതെന്നാണ് പോലീസിന്റെ നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
വീടിന്റെ വാതിൽ വാതില്‍ കമ്പിപ്പാരയും പിക്കാസും ഉപയോഗിച്ച് കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നിരിക്കുന്നത്. ചെറുതുരുത്തി പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.