ട്രാൻസ്ജെൻഡർ വിഭാഗത്തെ പ്രത്യേക ജാതിയായി പരിഗണിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. ട്രാൻസ്ജെൻഡർ വിഭാഗത്തെ ജാതി സെൻസസ് പ്രക്രിയയിൽ ജാതി പട്ടികയില്‍ പ്രത്യേക വിഭാഗമായി ഉള്‍പ്പെടുത്താനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
ട്രാന്‍സ്ജെന്‍ഡര്‍ ഒരിക്കലും ഒരു ജാതിയല്ല. പുരുഷന്, സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍ എന്നിങ്ങനെ ഇപ്പോള്‍ 3 കോളങ്ങളുണ്ട്. അതിനാല്‍ ഡാറ്റ ലഭ്യമാകുമെന്നും ബെഞ്ച് നിരീക്ഷിച്ചു.
ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി ബിഹാര്‍ സര്‍ക്കാര്‍ പ്രത്യേക കോളം നല്കിയിട്ടുള്ളതിനാല് അവരുടെ വിവരങ്ങള്‍ സംസ്ഥാനത്തിന് ലഭിക്കുമെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
പ്രത്യേക ജാതി എന്ന നിലയില്‍ നല്‍കാനാവില്ലെന്നും മൂന്നാം ലിംഗമെന്ന നിലയില്‍ ചില ആനുകൂല്യങ്ങള്‍ നല്‍കാമെന്നും സുപ്രീം കോടതി പറഞ്ഞു.