കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിനു പുറമെ ഒരു സീറ്റുകൂടി ലഭിക്കണമെന്ന നിലപാട് കേരള കോണ്‍ഗ്രസ്-എം ശക്തമാക്കി. അടുത്ത മാസം ചേരുന്ന നേതൃയോഗം ആവശ്യം ഇടതുമുന്നണിയെ ഔദ്യോഗികമായി അറിയിക്കും.
കോട്ടയത്തിന് പുറമെ പത്തനംതിട്ട, ഇടുക്കി, ചാലക്കുടി എന്നീ സീറ്റുകളില്‍ ഒരെണ്ണമെങ്കിലും ലഭിക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്.
എല്‍ഡിഎഫിന്റെ ഭാഗമായപ്പോള്‍ അര്‍ഹമായ നിയമസഭാ സീറ്റ് ലഭിച്ചില്ലെന്നും ലോക് സഭയില്‍ ആ പരിഗണന ലഭിക്കണമെന്നും താത്പര്യപ്പെട്ടിരുന്നു. കോട്ടയത്ത് നിലവിലെ എംപി തോമസ് ചാഴികാടന് തന്നെ സ്ഥാനാര്‍ഥിയാകുമെന്നുറപ്പാണ്.
യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു സീറ്റു ലഭിച്ചാല്‍ പി.ജെ. ജോസഫ് സ്ഥാനാര്‍ഥിയാകുമെന്ന സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ ജോസഫിനെ നേരിടാന്‍ പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണിയോട് മത്സരിക്കാന്‍ സിപിഎമ്മിലെ പ്രമുഖര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ താന്‍ മത്സരിക്കാനില്ലെന്ന് ജോസ് കെ. മാണി വ്യക്തിമാക്കിയിരുന്നു.
ഇടുക്കി സീറ്റ് ലഭിച്ചാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അലക്സ് കോഴിമലയെ മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്. പത്തനംതിട്ട സീറ്റു ലഭിച്ചാല്‍ സംസ്ഥാന ട്രഷറര്‍ എന്‍.എം. രാജു, എലിസബത്ത് മാമ്മന്‍ മാത്തായി, മാലേത്ത് പ്രതാപചന്ദ്രന് എന്നിവരുടെ പേരുകള്‍ പരിഗണിക്കുന്നുണ്ട്. ചാലക്കുടി സീറ്റു ലഭിച്ചില് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് റോണി മാത്യുവിനെയാണ് പരിഗണിക്കുന്നത്.
എന്നാല്‍ ലോക്സഭാ സീറ്റു ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്നും എല്ലാ കക്ഷികള്‍ക്കും താത്പര്യം ഉന്നയിക്കാമെന്നും എല്‍ഡിഎഫ് കണ്വീനന് ഇ.പി. ജയരാജന് വ്യക്തമാക്കിയിട്ടുണ്ട്. കാഞ്ഞിരപ്പളളി, പൂഞ്ഞാര്‍, റാന്നി എന്നീ മൂന്ന് എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട സീറ്റ് വേണമെന്ന ഉറച്ച നിലപാടിലാണ് പാര്‍ട്ടി.
എന്നാല്‍ സിപിഎം സീറ്റായ ഇവിടെ ഇത്തവണും സിപിഎം സ്ഥാനാര്‍ഥി മത്സരിക്കുമെന്ന സൂചന നല്കി സിപിഎം പത്തനംതിട്ട ലോക്സഭ മണ്ഡലം സെക്രട്ടറി രാജു ഏബ്രഹാം രംഗത്ത് എത്തിയിരുന്നു.
രാജു ഏബ്രഹാമിന്റെ പേര് മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ സജീവമാണ്. ഇടുക്കി ലോക്സഭ മണ്ഡലത്തില്‍ സിപിഎം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. മുന്‍ എംപി ജോയ്സ് ജോര്‍ജിനെ സ്വതന്ത്രനാക്കി മത്സരിപ്പിക്കാനാണ് സിപിഎം നീക്കം.
ജോയ്സ് ജോര്‍ജ് മണ്ഡലത്തില്‍ സജീവവുമാണ്. ഭൂപ്രശ്നത്തില്‍ സര്‍ക്കാരിനു പിന്തുണ നല്കി കേരള കോണ്‍ഗ്രസ്-എം ജില്ലാ കമ്മറ്റി സംഘടിപിച്ച ജില്ലാ ജാഥയുടെ സമാപന സമ്മേളനത്തിലും ജോയ്സ് ജോര്‍ജ് സജീവമായിട്ടുണ്ടായിരുന്നു.
കോട്ടയത്തിനു പുറമേ ഒരു സീറ്റു കൂടി ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് നാണക്കേടാണെന്നും ഇടതുമുന്നണിയില്‍ പ്രധാനകക്ഷിയായി നില്ക്കുന്ന കേരള കോണ്‍ഗ്രസിന്റെ രാഷ് ട്രീയ നിലപാടിനു ദോഷകരമാകുമെന്നും പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ അഭിപ്രായം ശക്തമാണ്.