ഇന്ത്യയിൽ സ്വവർഗ വിവാഹങ്ങൾ നിയമപരമാകുമോ? സുപ്രിംകോടതിയുടെ സുപ്രധാന വിധി ഇന്ന്

സ്വ​വ​ർ​ഗ വി​വാ​ഹ​ത്തി​ന് നി​യ​മ​പ​ര​മാ​യ അം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​യി​ൽ സു​പ്രീം കോ​ട​തി വി​ധി ഇ​ന്ന്. പ്ര​ത്യേ​ക വി​വാ​ഹ നി​യ​മ​ത്തി​ന്‍റെ​യും വി​ദേ​ശ വി​വാ​ഹ നി​യ​മ​ത്തി​ന്‍റെ​യും നി​യ​മ​വ​ശം മാ​ത്ര​മാ​ണ് നോ​ക്കു​ന്ന​ത്. ഭിന്നലിംഗക്കാരെ അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് ഡി ​വൈ ച​ന്ദ്ര​ചൂ​ഡ്, സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ, ര​വീ​ന്ദ്ര ഭ​ട്ട്, ഹി​മ കോ​ലി, പി ​എ​സ് ന​രി​ഷ്മ എ​ന്നി​വ​ര​ട​ങ്ങി​യ അ​ഞ്ചം​ഗ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

സ്വ​വ​ർ​ഗ​വി​വാ​ഹം അം​ഗീ​ക​രി​ക്കു​ന്ന​തി​നെ സ​ർ​ക്കാ​ർ തു​ട​ർ​ച്ച​യാ​യി എ​തി​ർ​ക്കു​ക​യും  ഈ ​വി​ഷ​യം തീ​രു​മാ​നി​ക്കേ​ണ്ട​തും ച​ർ​ച്ച​ചെ​യ്യേ​ണ്ട​തും പാ​ർ​ല​മെ​ന്‍റാ​ണെ​ന്ന് വാ​ദി​ക്കു​ക​യും ചെ​യ്തു.

പ​ത്ത് ദി​വ​സ​ത്തെ ഹി​യ​റിം​ഗി​ന് ശേ​ഷം മെ​യ് 11ന് ​സ്വ​വ​ർ​ഗ വി​വാ​ഹ​ത്തി​ന് നി​യ​മ​പ​ര​മാ​യ അം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്ന ഹ​ർ​ജി​ക​ളി​ൽ ചീ​ഫ് ജ​സ്റ്റി​സ് ഡി വൈ ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് വി​ധി പ​റ​യു​ന്ന​ത് ത​ട​ഞ്ഞു.

ജു​ഡീ​ഷ​ൽ വ്യാ​ഖ്യാ​ന​ത്തി​ലൂ​ടെ​യോ നി​യ​മ​നി​ർ​മാ​ണ ഭേ​ദ​ഗ​തി​ക​ളി​ലൂ​ടെ​യോ വി​വാ​ഹ​ങ്ങ​ൾ  അം​ഗീ​ക​രി​ക്കു​ന്ന​തി​ന് കോ​ട​തി​ക​ൾ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് വാ​ദി​ച്ചു​കൊ​ണ്ട് സ്വ​വ​ർ​ഗ വി​വാ​ഹ​ത്തി​ന് നി​യ​മ​പ​ര​മാ​യ അം​ഗീ​കാ​രം തേ​ടു​ന്ന 21-ല​ധി​കം ഹ​ർ​ജി​ക​ളെ കേ​ന്ദ്രം എ​തി​ർ​ത്തിരുന്നു.

വി​വാ​ഹ തു​ല്യ​ത ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ന​ഗ​ര​ങ്ങ​ളി​ലെ ഉ​ന്ന​ത​ർ ആ​ണെ​ന്നും കേ​ന്ദ്രം വാ​ദി​ച്ചു. ഈ ​വാ​ദ​ത്തെ ശ​ക്ത​മാ​യി എ​തി​ർ​ത്ത സു​പ്രീം​കോ​ട​തി എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡാ​റ്റ​യി​ല്ലാ​തെ ഇ​ത് ഉ​ണ്ടാ​ക്കി​യ​തെ​ന്ന് ചോ​ദി​ച്ചു. 

 

Related posts

Leave a Comment