എന്റെ സ്ത്രീ സുഹൃത്തുക്കൾക്കൊപ്പം ഒരു അപ്പാർട്മെന്റിൽ താമസിക്കാനും കുടുംബ പ്രശ്നങ്ങളിൽനിന്നൊക്കെ മാറി നിൽക്കാനുമാണ് ഞാൻ ആഗ്രഹിച്ചത്.
വിവാഹം ചെയ്യാൻപോലും തോന്നിയില്ല. കരിയറും എന്റെ സ്വാതന്ത്ര്യവും വേണമായിരുന്നു. പക്ഷെ പതിയെ കുടുംബാന്തരീക്ഷത്തിലേക്ക് മാറുമ്പോൾ നമ്മുടെ ഉള്ളിൽ എന്തോ മാറ്റം സംഭവിക്കും.
വിവാഹിതയായത് അപ്രതീക്ഷിതമായാണ്. പക്ഷെ വിവാഹശേഷം എന്തെങ്കിലും വിട്ടുകളയാൻ ആരും എന്നോട് ആവശ്യപ്പെട്ടിട്ടില്ല.
ഇരുപത് വർഷം മുമ്പുള്ള അതേ സ്ത്രീയാണ് ഞാനെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഞാൻ പൂർണമായും മാറി.
ഫ്ലോറൻസ് നൈറ്റിംഗേലും മദർ തെരേസയും എല്ലാം ഒത്തുചേർന്ന ഒരാളാണ് ഞാൻ. പക്ഷെ അത് എന്റെ ആഗ്രഹമാണ്. ആരും എന്നെ നിർബന്ധിച്ചതായി കരുതുന്നില്ലെന്ന് സുഹാസിനി പറഞ്ഞു.