വിജയ് ചിത്രത്തെ വരവേൽക്കാനുള്ള ആവേശത്തിലാണ് സിനിമ ലോകം. ഒക്ടോബർ 19നാണ് പുതിയ വിജയ് ചിത്രം ലിയോ തീയറ്ററിലെത്തുന്നത്.
14 വര്‍ഷങ്ങള്‍ക്കു ശേഷം വിജയ്ക്കൊപ്പം തൃഷ നായികയായി എത്തുന്ന ചിത്രം കൂടിയാണ് ലിയോ. ചിത്രത്തിന്റെ പ്രീ-ബുക്കിങ് നേരത്തേ ആരംഭിച്ചു കഴിഞ്ഞു.
ലിയോയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത് മലയാളത്തിലെ പ്രശസ്ത നിര്‍മാതാക്കളായ ശ്രീ ഗോകുലം മൂവിസാണ്.
ലിയോയുടെ ആദ്യ പ്രദർശനം കേരളത്തിലാണ്. എന്നാൽ തമിഴ്നാട്ടില്‍ പുലര്‍ച്ചെ പ്രദര്‍ശനം അനുവദിച്ചിട്ടില്ല.
നിര്‍മാതാവ് എസ്എ.സ് ലളിത് കുമാര്‍ തമിഴ്നാട്ടില്‍ പുലര്‍ച്ചെ നാലിന് വിജയ് ചിത്രം പ്രദര്‍ശിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ചെന്നൈ ഹൈക്കോടതിയെ സമീപിച്ചു.
എന്നാല്‍ രാവിലെ നാലുമണി ഷോ എന്ന നിര്‍മ്മാതാവിന്റെ ആവശ്യത്തെ കോടതി ഇപ്പോള്‍ തള്ളിയിരിക്കുകയാണ്.
കേരളത്തിൽ ഒക്ടോബര്‍ 19ന് പുലര്‍ച്ചെ നാല് മണി മുതല്‍ ആദ്യ ഷോ തുടങ്ങും. 4 Am, 7.15 Am, 10 .30 Am, 2 Pm , 5.30 Pm, 9 PM, 11.59 Pm എന്നിങ്ങനെയാണ് കേരളത്തിൽ ലിയോയുടെ പ്രദർശന സമയം. തമിഴ്നാട്ടില്‍ ഒമ്പത് മണിക്കാണ് ചിത്രത്തിന്റെ പ്രദര്‍ശനം.