മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ സഹോദരി അന്തരിച്ചു. ഏറെ നാളുകളായി രോഗബാധിതയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ട്വിറ്ററിലൂടെ അഫ്രീദി തന്നെയാണ് സഹോദരിയുടെ മരണ വിവരം അറിയിച്ചത്. ഖബറടക്കം സക്കരിയ്യ മസ്ജിദിൽ ളുഹർ നമസ്കാരത്തിന് ശേഷം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സഹോദരിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് അഫ്രീദി നാട്ടിലേക്ക് മടങ്ങിയിരുന്നു.
സഹോദരി ഇപ്പോൾ അവളുടെ ജീവനുവേണ്ടി പോരാടുകയാണ്, അവളുടെ ആരോഗ്യത്തിനായി എല്ലാവരും പ്രാർഥിക്കണമെന്ന് അഫ്രീദി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സഹോദരി അന്തരിച്ച വാർത്ത പങ്കുവെച്ചത്. അഫ്രീദിയുടെ ട്വിറ്റർ പോസ്റ്റ്